Connect with us

Career Notification

എഴുത്തു പരീക്ഷയോ അഭിമുഖമോ ഇല്ല; 456 തസ്തികകളിലേക്ക് നിയമനം നടത്താൻ ഇന്ത്യൻ ഓയിൽ

യോഗ്യരായ  ഉദ്യോഗാർത്ഥികൾക്ക് ഈ മാസം 13 വരെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

Published

|

Last Updated

ന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ വിവിധ സ്ഥാപനങ്ങളിലേക്ക് ട്രേഡ് ടെക്നീഷ്യൻ ഗ്രാജുവേറ്റ് അപ്പ്രെന്റിസുകൾ എന്നിവ അടക്കമുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ  ഉദ്യോഗാർത്ഥികൾക്ക് ഈ മാസം 13 വരെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. സമയ പരിധിക്കു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ഡൽഹി, ഹരിയാന, പഞ്ചാബ്, ചണ്ഡിഗഡ് , ഹിമാചൽപ്രദേശ് ,ജമ്മു ആൻഡ് കാശ്മീർ, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കുള്ള 456 അപ്പ്രെന്റിസ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

യോഗ്യത

ട്രേഡ് അപ്രൻ്റിസ്: ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസായിരിക്കണം കൂടാതെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കേഷൻ നേടിയിരിക്കണം.

ടെക്നീഷ്യൻ അപ്രൻ്റിസ്: ബന്ധപ്പെട്ട വിഷയത്തിൽ മുഴുവൻ സമയ ത്രിവത്സര ഡിപ്ലോമ ആവശ്യമാണ്.

ഗ്രാജ്വേറ്റ് അപ്രൻ്റിസ്: അപേക്ഷകർ കുറഞ്ഞത് 50% മാർക്കോടെ മുഴുവൻ സമയ റെഗുലർ ബിരുദം (ബിബിഎ/ബിഎ/ബികോം/ബിഎസ്‌സി) നേടിയിരിക്കണം.

പ്രായപരിധി

അപേക്ഷകർ 2025 ജനുവരി 31-ന് 18-നും 24-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.

തിരഞ്ഞെടുക്കൽ പ്രക്രിയ

പരീക്ഷയോ അഭിമുഖമോ കൂടാതെ മെറിറ്റ് അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 12 മാസത്തെ അപ്രൻ്റീസ്ഷിപ്പ് പരിശീലനം നൽകും.

 

 

Latest