Connect with us

Kerala

ചുവട് പിഴച്ചിട്ടില്ല; എം എല്‍ എ സ്ഥാനമൊഴിഞ്ഞത് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍: പി വി അന്‍വര്‍

നിലമ്പൂരില്‍ മത്സരത്തിനുണ്ടാകില്ല. യു ഡി എഫിന് നിരുപാധിക പിന്തുണ നല്‍കും. ആര്യാടന്‍ ഷൗക്കത്ത് സ്ഥാനാര്‍ഥിയായാലും യു ഡി എഫിനെ പിന്തുണക്കും.

Published

|

Last Updated

മലപ്പുറം | തന്റെ ചുവടൊന്നും പിഴച്ചിട്ടില്ലെന്ന് പി വി അന്‍വര്‍. എം എല്‍ എ സ്ഥാനം രാജിവെക്കുന്നതിലൂടെ ചുവട് ഉറപ്പിക്കുകയാണ്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാണ് എം എല്‍ എ സ്ഥാനമൊഴിഞ്ഞതെന്നും സ്വകാര്യ ചാനലിനോട് സംസാരിക്കവേ അന്‍വര്‍ പറഞ്ഞു.

തനിക്കൊപ്പം വരാന്‍ നില്‍ക്കുന്നവര്‍ നേരിട്ട് കോണ്‍ഗ്രസ്സില്‍ ചേരില്ല. അതുകൊണ്ടാണ് സി പി എമ്മിന്റെ രാഷ്ട്രീയ തീരുമാന പ്രകാരമായിരുന്നു വി ഡി സതീശനെതിരായ ആരോപണം. താന്‍ സി പി എമ്മിന് വിധേയനായിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു.

നിലമ്പൂരില്‍ മത്സരത്തിനുണ്ടാകില്ല. യു ഡി എഫിന് നിരുപാധിക പിന്തുണ നല്‍കും. ആര്യാടന്‍ ഷൗക്കത്ത് സ്ഥാനാര്‍ഥിയായാലും യു ഡി എഫിനെ പിന്തുണക്കും. ഷൗക്കത്തിനായി തന്റെ കഴിവിനനുസരിച്ച് പ്രവര്‍ത്തിക്കും. എന്നാല്‍ വിജയം ഉറപ്പിക്കാനാകില്ല. ഷൗക്കത്തിനോട് തനിക്ക് വിരോധമില്ല. ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്നത് തന്റെ അഭ്യര്‍ഥന മാത്രമാണ്.