International
നൊബേല്‍ ജേതാവും കവയിത്രിയുമായ ലൂയിസ് ഗ്ലക്ക് അന്തരിച്ചു
കേംബ്രിഡ്ജിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.
വാഷിങ്ടണ്‍| സാഹിത്യ നൊബേല്‍ പുരസ്‌കാര ജേതാവും അമേരിക്കന്‍ കവയിത്രിയുമായ ലൂയിസ് ഗ്ലക്ക് (80) അന്തരിച്ചു. വെള്ളിയാഴ്ച കേംബ്രിഡ്ജിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദബാധിതയായിരുന്നു അവര്‍. 2020ലാണ് ലൂയിസ് ഗ്ലക്കിന് സാഹിത്യ നൊബേല്‍ ലഭിച്ചത്. യേല്‍ സര്‍വകലാശലാ പ്രഫസറായിരിക്കെ 1968ലാണ് ഇവരുടെ ആദ്യകവിത സമാഹാരമായ ഫസ്റ്റ്‌ബോണ്‍ പുറത്തിറങ്ങിയത്.
1993ല്‍ ദ വൈല്‍ഡ് ഐറിസ് എന്ന കവിത സമാഹാരത്തിന് ഗ്ലക്കിന് പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2016ല്‍ അന്നത്തെ യു.എസ് പ്രസിഡന്റായിരുന്ന ബറാക് ഒബാമ നാഷനല്‍ ഹ്യുമാനിറ്റീസ് മെഡല്‍ നല്‍കി ഇവരെ ആദരിച്ചിരുന്നു. 12 കവിത സമാഹാരങ്ങളും രണ്ട് പ്രബന്ധങ്ങളും ലൂയിസ് ഗ്ലക്ക് രചിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ ജനിച്ച ഗ്ലക്ക് സാഹിത്യ നൊബേല്‍ നേടുന്ന 16ാമത്തെ വനിതയാണ്.