National
സമാധാനത്തിനുള്ള നൊബേല്‍: നരേന്ദ്ര മോദി പരിഗണനയിലെന്ന് റിപ്പോര്‍ട്ട്
വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ന്യൂഡല്‍ഹി| സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. നൊബേല്‍ പുരസ്‌കാര കമ്മിറ്റി ഡെപ്യൂട്ടി ലീഡര്‍ അസ്ലെ തോജെയാണ് മോദിയെ പുരസ്‌കാരത്തിന് പരിഗണിക്കുന്ന കാര്യം വെളിപ്പെടുത്തിയത്. സ്വകാര്യ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് തോജെ ഇക്കാര്യം പറഞ്ഞത്.
എന്നാല്‍ വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. നരേന്ദ്ര മോദിയുടെ ആരാധകനാണെന്നും വിശ്വസ്തനായ നേതാവാണ് മോദിയെന്നും തോജെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
---- facebook comment plugin here -----