Connect with us

nobel prize 2023

രസതന്ത്രത്തിലെ നൊബേല്‍ സമ്മാനം ക്വാണ്ടം ഡോട്ടുകളുടെ കണ്ടുപിടുത്തത്തിന്

ക്വാണ്ടം ഡോട്ടുകളുടെ കണ്ടുപിടുത്തത്തിനും അതിന്റെ സങ്കലനത്തിനുമാണ് നൊബേല്‍ സമ്മാനം.

Published

|

Last Updated

സ്റ്റോക്ക്‌ഹോം | ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം റോയൽ സ്വീഡിഷ് അക്കാദമി പ്രഖ്യാപിച്ചു. മൗംഗി ജി ബവെന്ദി, ലൂയിസ് ഇ ബ്രസ്, അലെക്‌സി ഐ എകിമോവ് എന്നിവര്‍ക്കാണ് രസതന്ത്ര നൊബേല്‍. അർധ ചാലക നാനോക്രിസ്റ്റലുകളായ ക്വാണ്ടം ഡോട്ടുകളുടെ കണ്ടുപിടുത്തത്തിനും അതിന്റെ സങ്കലനത്തിനുമാണ് നൊബേല്‍ സമ്മാനം.

അമേരിക്കയിലെ മസ്സാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം ഐ ടി)യിലാണ് മൗംഗി ജി ബവെന്ദി ജോലി ചെയ്യുന്നത്. കൊളംബിയ യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസറാണ് ലൂയിസ് ഇ ബ്രസ്. റഷ്യന്‍ ശാസ്ത്രജ്ഞനാണ് അലെക്‌സി. വാവിലോവ് സ്‌റ്റേറ്റ് ഒപ്ടിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി ചെയ്യുന്നു.

ഏറെ നേരിയ അതിസൂക്ഷ്മ കണങ്ങളാണ് ക്വാണ്ടം ഡോട്ടുകള്‍. അവയുടെ വലുപ്പമാണ് അതിന്റെ അസ്തിത്വത്തെ നിര്‍ണയിക്കുന്നത്. ഇന്ന് ടി വി സ്‌ക്രീനില്‍ നിന്നും എല്‍ ഇ ഡി ലാമ്പുകളില്‍ നിന്നും അവയുടെ പ്രകാശം പരക്കുന്നുണ്ട്. അവക്ക് രാസപ്രതികരണങ്ങള്‍ ഉളവാക്കാന്‍ സാധിക്കും.

ശാസ്ത്രജ്ഞര്‍ പ്രാഥമികമായും നിറമുള്ള പ്രകാശം സൃഷ്ടിക്കാനാണ് ക്വാണ്ടം ഡോട്ടുകളെ ഉപയോഗിച്ചത്. ഭാവിയില്‍ എന്‍ക്രിപ്റ്റ് ചെയ്ത ക്വാണ്ടം ആശയവിനിമയത്തിന് വരെ ഇവ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. മാത്രമല്ല, ഇലക്ട്രോണിക്‌സ്, മിനിസ്‌ക്യൂള്‍ സെന്‍സറുകള്‍, നേരിയ സോളാര്‍ ബാറ്ററികള്‍ എന്നിവയിലും ഉപയോഗിക്കാനാകും.

 

Latest