Connect with us

National

തെരുവുകളിലെ എല്ലാ നോൺവെജ് ഭക്ഷണശാലകളും ഉടൻ പൂട്ടണമെന്ന് 'ഉത്തരവി'ട്ട് രാജസ്ഥാനിലെ നിയുക്ത ബിജെപി എംഎൽഎ

നിയുക്ത ബിജെപി എംഎൽഎ ഒരു ഉദ്യോഗസ്ഥനെ വിളിച്ച് റോഡരികിലുള്ള എല്ലാ നോൺ വെജ് ഭക്ഷണശാലകളും വൈകുന്നേരത്തോടെ അടച്ചുപൂട്ടാൻ ആവശ്യപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Published

|

Last Updated

ജയ്പൂർ | രാജസ്ഥാനിൽ ഭരണം ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ തീവ്രഹിന്ദുത്വ നിലപാട് പുറത്തെടുത്ത് ബിജെപി എംഎൽഎ. തെരുവുകളിലെ എല്ലാം നോൺവെജ് ഭക്ഷണശാലകളും ഉടൻ പൂട്ടണമെന്ന് ‘ഉത്തരവി’ട്ട് ജയ്പൂരിലെ ഹവാമഹൽ സീറ്റിൽ വിജയിച്ച ബൽമുകുന്ദ് ആചാര്യ രംഗത്ത് വന്നു.

നിയുക്ത ബിജെപി എംഎൽഎ ഒരു ഉദ്യോഗസ്ഥനെ വിളിച്ച് റോഡരികിലുള്ള എല്ലാ നോൺ വെജ് ഭക്ഷണശാലകളും വൈകുന്നേരത്തോടെ അടച്ചുപൂട്ടാൻ ആവശ്യപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അടച്ചുപൂട്ടിയ ശേഷം തനിക്ക് റിപ്പൊർട്ട് നൽകണമെന്നും ഇയാൾ നിർദേശം നൽകുന്നുണ്ട്.

അതേസമയം, ഇതിനെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി ശക്തമായി രംഗത്ത് വന്നു. ആരെങ്കിലും നോൺ-വെജ് ഫുഡ് സ്റ്റാൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് തടയാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലെ ഹവാ മഹൽ നിയമസഭാ സീറ്റിൽ കോൺഗ്രസിന്റെ ആർആർ തിവാരിയെ പരാജയപ്പെടുത്തി 600 വോട്ടുകൾക്കാണ് ബൽമുകുന്ദ് ആചാര്യ വിജയിച്ചത്.

Latest