Connect with us

Kerala

രാഹുൽ മാങ്കൂട്ടത്തില്‍ ഷാഫി പറമ്പിലിന്റെ നോമിനി; പാര്‍ട്ടി ഒന്നാകെ അംഗീകരിച്ച് സ്ഥാനാർഥിയാക്കി: കെ സുധാകരന്‍

ഹൈക്കമാന്‍ഡ് തീരുമാനിച്ചാല്‍ ആ സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ജ്യോതികുമാര്‍ ചാമക്കാലയും പറഞ്ഞു

Published

|

Last Updated

പാലക്കാട്| രാഹുല്‍ ഷാഫിയുടെ നോമിനിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഷാഫിയുടെ നിര്‍ദ്ദേശം പാര്‍ട്ടി അംഗീകരിച്ചാണ് രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയത്. ഷാഫിയുടെ നിര്‍ദേശം വിഡി സതീശനുമായി ചര്‍ച്ച ചെയ്തു.സംസ്ഥാനത്തെ നേതാക്കളുമായി ചര്‍ച്ച ചെയ്തു. ഡിസിസി നേതൃത്വവുമായും ചര്‍ച്ചചെയ്തു. അതിനു ശേഷം എഐസിസിയിലേക്ക് കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ വടകരയില്‍ ഷാഫിയെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പകരമായിരുന്നില്ല ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് ഡിസിസിയിൽ സ്ഥാനാർഥിയെ സംബന്ധിച്ച് പല അഭിപ്രായങ്ങളും ഉണ്ടായിരുന്നു. തീരുമാനം എടുത്ത ശേഷം പിന്നീട് വിവാദങ്ങളില്‍ കഴമ്പില്ലെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.

ഇനി വിവാദങ്ങള്‍ക്ക് കഴമ്പില്ലെന്നും ഹൈക്കമാന്‍ഡ് തീരുമാനിച്ചാല്‍ ആ സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ജ്യോതികുമാര്‍ ചാമക്കാലയും പറഞ്ഞു.

 

Latest