Connect with us

Uae

എണ്ണ ഇതര വ്യാപാരം 54.2 ബില്യൺ ഡോളറിലെത്തി

ഇറക്കുമതി 60.1 ബില്യൺ യു എസ് ഡോളറും കയറ്റുമതി 37.8 ബില്യൺ യു എസ് ഡോളറുമാണ്.

Published

|

Last Updated

ദുബെെ | യു എ ഇയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ സമീപ വർഷങ്ങളിൽ ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. വ്യാപാരം, നിക്ഷേപം, ഊർജം, സാങ്കേതികവിദ്യ തുടങ്ങിയ പ്രധാന മേഖലകളിൽ വികസിച്ചുകൊണ്ടിരിക്കുന്നതാണ് ഈ പങ്കാളിത്വം. പുതിയ ഒരു റിപ്പോർട്ട് പ്രകാരം 2024-ൽ ചൈനയ്ക്കും അമേരിക്കയ്ക്കും ശേഷം ഇന്ത്യയുടെ മൂന്നാമത്തെ വലിയ ആഗോള വ്യാപാര പങ്കാളിയാണ് യു എ ഇ.

ഇറക്കുമതി 60.1 ബില്യൺ യു എസ് ഡോളറും കയറ്റുമതി 37.8 ബില്യൺ യു എസ് ഡോളറുമാണ്.
ഈ ബന്ധത്തിൽ ദുബൈ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇന്ത്യയുമായുള്ള യു എ ഇയുടെ എണ്ണയിതര വ്യാപാരത്തിന്റെ 85 ശതമാനവും ദുബൈയുമായാണ്. 2023 ൽ ഇത് 54.2 ബില്യൺ ഡോളറിലെത്തി. 2022 ൽ ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) ഇതിന് ശക്തിപകർന്നു.

2023-ൽ ദുബൈയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ കയറ്റുമതി അമൂല്യ രത്‌നങ്ങളും ലോഹങ്ങളുമാണ്. 14.65 ബില്യൺ ഡോളർ വരുമിത്. തുടർന്ന് യന്ത്രങ്ങൾ, പ്ലാസ്റ്റിക്കുകൾ, അലുമിനിയം എന്നിവ. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിയിൽ ലോഹങ്ങൾ, ഇലക്ട്രോണിക്‌സ്, ധാതു ഇന്ധനങ്ങൾ, ബിറ്റുമിനസ്, യന്ത്രസാമഗ്രികൾ, ഇരുമ്പ്, ഉരുക്ക് എന്നിവയാണ്.2023-2024 സാമ്പത്തിക വർഷത്തിൽ യുഎഇ ഇന്ത്യയിൽ 2.9 ബില്യൺ ഡോളർ നിക്ഷേപിച്ചു. ഇന്ത്യയിലെ ഏഴാമത്തെ വലിയ നിക്ഷേപക രാജ്യമാണ് യു എ ഇ.

---- facebook comment plugin here -----

Latest