Connect with us

Kerala

കോഴിക്കോട് കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

കോഴിക്കോട് ഡാന്‍സാഫും മെഡിക്കല്‍ കോളജ് പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് കഴിഞ്ഞ ദിവസം രാത്രി ഇയാള്‍ പിടിയിലായത്.

Published

|

Last Updated

കോഴിക്കോട്| കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. കൊല്‍ക്കത്ത ശാരദാബാദ് സ്വദേശിയായ നജീമുള്ളയാണ് പിടിയിലായത്. 2.300 കിലോഗ്രാം കഞ്ചാവുമായാണ് ഇയാള്‍ പിടിയിലായത്. കോഴിക്കോട് ഡാന്‍സാഫും മെഡിക്കല്‍ കോളജ് പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് കഴിഞ്ഞ ദിവസം രാത്രി ഇയാള്‍ പിടിയിലായത്.

കെട്ടിട നിര്‍മാണ തൊഴിലാളിയായാണ് നജീമുള്ള കുറ്റിക്കാട്ടൂരില്‍ വാടകയ്ക്ക് മുറിയെടുത്ത് താമസിച്ചിരുന്നത്. കുറ്റിക്കാട്ടൂര്‍ മേഖലയില്‍ വ്യാപകമായി കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ മേഖലയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡാന്‍സാഫ് നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഇന്നലെ രാത്രി കഞ്ചാവുമായി പോവുകയായിരുന്ന നജീമുള്ള ഡാന്‍സാഫിന്റെ പിടിയിലാവുന്നത്.

പിന്നാലെ ഇയാളുടെ താമസ സ്ഥലത്ത് പരിശോധന നടത്തിയപ്പോള്‍ വലിയ പാക്കറ്റുകളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തി. കഞ്ചാവ് വില്‍പന നടത്തുന്നതിന് ആവശ്യമായ പാക്കറ്റുകളും മുറിയിലുണ്ടായിരുന്നു. 500 രൂപ മുതല്‍ ചെറിയ പാക്കറ്റുകളാക്കിയാണ് കഞ്ചാവ് വിറ്റിരുന്നതെന്നും നജീമുള്ള മൊഴി നല്‍കി. അതിഥി തൊഴിലാളികളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ടായിരുന്നു കഞ്ചാവ് വില്‍പ്പന.

 

 

Latest