Connect with us

Organisation

റാങ്ക് ജേതാക്കളായ നൂറാനികളെ അനുമോദിച്ചു

മർകസ്സു സഖാഫത്തി സുന്നിയ്യയിലെ മുതവ്വൽ നാല് കുല്ലിയകളിൽ നിന്നും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ മാത്രമായി എട്ട് നൂറാനികൾ റാങ്കിനർഹരായിരുന്നു.

Published

|

Last Updated

മർകസ് നോളജ് സിറ്റി | ഈ വർഷത്തെ തഖസ്സുസ്, മുതവ്വൽ റാങ്ക് ജേതാക്കളായ നൂറാനികളെ അനുമോദിച്ചു. മർകസ് നോളജ് സിറ്റിയിൽ വെച്ച് നടന്ന മുദരിസ് സംഗമത്തിലാണ് ജാമിഅ മദീനതുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ.  മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരിയുടെ നേതൃത്വത്തിൽ ആദരിച്ചത്.

മർകസ് കാരന്തൂർ, വിറാസ് മർകസ് നോളജ് സിറ്റി, ജാമിഅ സഅദിയ്യ, ജാമിഅ മിസ്ബാഹുൽ ഹുദ തമിഴ്നാട് തുടങ്ങി ഉന്നത മത കലാലയങ്ങളിലെ വാർഷിക പരീക്ഷയിൽ ആദ്യ മൂന്ന് റാങ്കുകളിലായി പതിനാല് നൂറാനികളാണ് ആദരം ഏറ്റുവാങ്ങിയത്.

മർകസ്സു സഖാഫത്തി സുന്നിയ്യയിലെ മുതവ്വൽ നാല് കുല്ലിയകളിൽ നിന്നും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ മാത്രമായി എട്ട് നൂറാനികൾ റാങ്കിനർഹരായിരുന്നു. കുല്ലിയ ശരീഅയിൽ ആദ്യ മൂന്ന് റാങ്കുകളും നേടിയത് പ്രത്യേകം ശ്രദ്ധേയമാണ്.കുല്ലിയ ശരീഅയിൽ തസ്‌ലീം നൂറാനി മാംഗ്ലൂരും ഫസ്‌ലുറഹ്മാൻ നൂറാനി മണ്ണാർക്കാടും മുഹമ്മദ് നൂറാനി മാട്ടാനുമാണ് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയത്.

കുല്ലിയ തഫ്സീറിൽ അബ്ദുൽ ബാസിത് നൂറാനി തളിപ്പറമ്പും ഖ്വാജ മുഈനുദ്ധീൻ നൂറാനി മണ്ണാർക്കാടും കുല്ലിയ ഹദീസിൽ ഹുസ്‌നുൽ ജമാൽ നൂറാനി പുളിയക്കോടും ഹബീബ് നൂറാനി പാലക്കാടും യഥാക്രമം ഒന്ന്, മൂന്ന് സ്ഥാനങ്ങളും നേടിയപ്പോൾ ഇൽമുൽ ഇദാറയിൽ ശമ്മാസ് നൂറാനി കക്കിടിപ്പുറം രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.മർകസ് നോളജ് സിറ്റി വിറാസിലെ മോഡേൺ ലോ & ഇസ്‌ലാമിക് ശരീഅ വിഭാഗത്തിൽ സലീം നൂറാനി കാരാത്തോട്, ശബീബ് നൂറാനി അരീക്കോട് ഒന്ന്, മൂന്ന് സ്ഥാനങ്ങൾ നേടി.തമിഴ്നാട്ടിലെ ജാമിഅ മിസ്‌ബാഹുൽ ഹുദയിൽ നിന്നും ഒന്ന്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയത് മുബാരിസ് നൂറാനി പടിക്കലും ഫസ്‌ലുറഹ്മാൻ നൂറാനി കട്ടിപ്പാറയുമായിരുന്നു.

ജാമിഅ സഅദിയ്യയിൽ നിന്നും തഖസ്സുസ് അറബി സാഹിത്യ വിഭാഗത്തിൽ ശാഫി നൂറാനി രാമല്ലൂർ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. ഉസ്താദ് ഹുസൈൻ ഫൈസി കൊടുവള്ളി, ഉസ്താദ് അലി അഹ്സനി എടക്കര, ഉസ്താദ് മുഹ്‌യുദ്ദീൻ സഖാഫി തളീക്കര, ഉസ്താദ് മുഹ്‌യുദ്ദീൻ സഖാഫി കാവനൂർ എന്നിവർ സംബന്ധിച്ചു.

Latest