Kerala
DOWNLOAD | യുഎഇയിലെ തൊഴില്‍ നിയമങ്ങള്‍ മലയാളത്തില്‍ ലഭ്യമാക്കി നോർക്ക റൂട്ട്സ്
തൊഴില്‍ നിയമങ്ങളുടെ മലയാള പരിഭാഷക്കായി ലിങ്കിൽ ക്ലിക്ക് ചെയ്യുക.

തിരുവനന്തപുരം | യു എ ഇയിലെ പരിഷ്‌കരിച്ച തൊഴില്‍ നിയമങ്ങള്‍ മലയാളത്തില്‍ ലഭ്യമാക്കി നോര്‍ക്കാ റൂട്‌സ്. തൊഴില്‍ നിയമങ്ങളുടെ മലയാള പരിഭാഷ നോര്‍ക്ക വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
യു.എ.ഇയിലെ തൊഴില്‍ നിയമങ്ങളില്‍ കാതലായ പരിഷ്‌കാരങ്ങളാണ് നിലവില്‍ വന്നരിക്കുന്നത്. സ്വകാര്യമേഖലയില്‍ ഉള്‍പ്പെടെ തൊഴില്‍ ബന്ധങ്ങളില്‍ പ്രതിഫലിക്കുന്ന മാറ്റങ്ങളാണ് പുതിയ നിയമങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ട്ട് ടൈം ജോലി, താല്‍ക്കാലിക ജോലി, ഫ്‌ലെക്‌സിബിള്‍ ജോലി, ഫ്രീലാന്‍സിംഗ്, പങ്കുവെച്ച് നിര്‍വഹിക്കാവുന്ന ജോലികള്‍, സ്വയം തൊഴില്‍ തുടങ്ങിയ പുതിയ ജോലി മാതൃകകള്‍ നിയമത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്നു.
പുതിയ നിയമപ്രകാരം, തൊഴിലുടമകള്‍ക്ക് ജീവനക്കാരുടെ ഔദ്യോഗിക രേഖകള്‍ കണ്ടുകെട്ടാനോ, കൂടാതെ ജോലി കാലാവധി അവസാനിച്ചതിന് ശേഷം തൊഴിലാളികളെ രാജ്യം വിടാന്‍ നിര്‍ബന്ധിക്കാനോ പാടില്ല എന്ന് പുതിയ വ്യവസ്ഥയില്‍ നിഷ്‌കര്‍ഷിക്കുന്നു. റിക്രൂട്ട്‌മെന്റിന്റേയും തൊഴിലിന്റേയും ഫീസും ചെലവുകളും തൊഴിലുടമ തന്നെ വഹിക്കുകയും വേണം. സ്വകാര്യമേഖലയില്‍ പ്രസവാവധി ഉള്‍പ്പെടെയുള്ള അവധികളിലും നിരവധി മാറ്റങ്ങളാണ് വന്നിരിക്കുനത്.
തൊഴിലിടങ്ങളില്‍ നിലനില്‍ക്കുന്ന വിവേചനങ്ങള്‍ അവസാനിപ്പിക്കുന്നതിനാവശ്യമായ നിയന്ത്രണങ്ങളും പുതിയ നിയമങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. യു.എ.ഇയില്‍ തൊഴില്‍ ചെയ്യുന്ന മലയാളികളുടെ അറിവിലേയ്ക്കായി പുതിയ നിയമങ്ങള്‍ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തി നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതു ലഭിക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വെബ്‌സൈറ്റ് ലിങ്ക് സന്ദര്‍ശിക്കുക.
തൊഴിൽ നിയമങ്ങളുടെ മലയാള പരിഭാഷക്കായി ഇവിടെ ക്ലിക്ക് ചെയ്യുക