Connect with us

AVASARAM

നോര്‍ക്ക റൂട്ട്സ് യു കെ റിക്രൂട്ട്‌മെന്റ് ഇന്ന് മുതല്‍

ഇന്ന് മുതല്‍ 11, 13, 14, 20, 21 തീയതികളിലായി ഹോട്ടല്‍ ലേ-മെറിഡിയനിലാണ് കൊച്ചിയിലെ റിക്രൂട്ട്മെന്റ് നടക്കുന്നത്.

Published

|

Last Updated

യു കെ(യുനൈറ്റഡ് കിംഗ്ഡം) യിലെ വിവിധ എന്‍ എച്ച് എസ് (എന്‍ എച്ച് എസ്) ട്രസ്റ്റുകളിലേക്ക് നഴ്സുമാര്‍ക്ക് അവസരങ്ങളൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ ഭാഗമായുളള അഭിമുഖങ്ങള്‍ക്ക് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. ഇന്ന് മുതല്‍ 11, 13, 14, 20, 21 തീയതികളിലായി ഹോട്ടല്‍ ലേ-മെറിഡിയനിലാണ് കൊച്ചിയിലെ റിക്രൂട്ട്മെന്റ് നടക്കുന്നത്.

17, 18ന് കര്‍ണാടകയിലെ മംഗളൂരുവിലും (ഹോട്ടല്‍ താജ് വിവാന്ത) റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നുണ്ട്. നഴ്സിംഗില്‍ ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കുന്ന ഐ ഇ എല്‍ ടി എസ്/ ഒ ഇ ടി. യു കെ സ്‌കോറും ഉളള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ uknhs.norka@kerala.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ ബയോഡാറ്റ, ഐ ഇ എല്‍ ടി എസ്/ ഒ ഇ ടി സ്‌കോര്‍ കാര്‍ഡ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്സ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് 18004253939 ടോള്‍ ഫ്രീ നമ്പറില്‍ ഇന്ത്യയില്‍ നിന്നും +91 8802012345 വിദേശത്ത് നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org, www.ni-fl.norkaroots.org വെബ്സൈറ്റുകളിലും +91-8138087773 എന്ന വാട്സ്ആപ്പ് നമ്പറിലും വിവരങ്ങള്‍ ലഭ്യമാണ്.

 

Latest