From the print
വ്യാജൻമാരെ പൂട്ടാൻ ആധുനിക അറ്റസ്റ്റേഷൻ സ്റ്റിക്കറുമായി നോർക്ക റൂട്ട്‌സ്
വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾക്കായി ഹോളോഗ്രാം എംബഡഡ് അഡ്ഹസീവ് ലേബൽ, ക്യൂ ആർ കോഡ് എന്നിവ ആലേഖനം ചെയ്ത അറ്റസ്റ്റേഷൻ സംവിധാനം (എച്ച് ആർ ഡി) നോർക്ക റൂട്ട്‌സിൽ നിലവിൽ വന്നു
കോഴിക്കോട് | വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾക്കായി ഹോളോഗ്രാം എംബഡഡ് അഡ്ഹസീവ് ലേബൽ, ക്യൂ ആർ കോഡ് എന്നിവ ആലേഖനം ചെയ്ത അറ്റസ്റ്റേഷൻ സംവിധാനം (എച്ച് ആർ ഡി) നോർക്ക റൂട്ട്‌സിൽ നിലവിൽ വന്നു.
കൃത്രിമ സീൽ ഉപയോഗിച്ചുളള അറ്റസ്റ്റേഷനുകളും വ്യാജ സർട്ടിഫിക്കറ്റുകളും വ്യാപകമായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അറ്റസ്റ്റേഷൻ രീതി ആധുനികമാക്കാൻ തീരുമാനിച്ചതെന്ന് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കവെ നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. നോർക്ക റൂട്ട്‌സ് സി ഇ ഒ അജിത്ത് കോളശ്ശേരി അധ്യക്ഷത വഹിച്ചു.
പരമ്പരാഗത മഷി സീലുകൾ ഉപയോഗിച്ചുളള വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ (എച്ച് ആർ ഡി) അറ്റസ്റ്റേ ഷൻ ഇനിയുണ്ടാവില്ല. കീറിമാറ്റാൻ കഴിയാത്തതും 23ഓളം പുതിയ സുരക്ഷാഫീച്ചറുകൾ ഉൾക്കൊള്ളിച്ചുള്ളതുമാണ് പുതിയ അറ്റസ്റ്റേഷൻ സ്റ്റിക്കർ.
ട്രാക്ക് ആൻഡ് ട്രേസ് സംവിധാനമുള്ള ക്യൂ ആർ കോഡും അറ്റസ്റ്റേഷനിൽ ആലേഖനം ചെയ്തിരിക്കുന്നു. അറ്റസ്റ്റേഷൻ വിവരങ്ങൾ എൻക്രിപ്റ്റ് ചെയ്ത് ഇതിൽ രേഖപ്പെടുത്തും.