Connect with us

ISL 2021- 22

നോര്‍ത്ത് ഈസ്റ്റ് അവസരങ്ങള്‍ കളഞ്ഞുകുളിച്ചു; കിട്ടിയതൊന്ന് മുതലാക്കി ഒഡീഷ

അവസരങ്ങള്‍ ലഭിച്ചപ്പോഴൊക്കെ നോര്‍ത്ത് ഈസ്റ്റ് അത് വിജയകരമായി പാഴാക്കി

Published

|

Last Updated

ഫറ്റോര്‍ഡ | ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഒഡിഷ എഫ് സിക്ക് ജയം. ഒരു ഗോളിനാണ് ഒഡീഷയുടെ ജയം. ജൊനാതാസ് ക്രിസ്റ്റിയനാണ് ഒഡീഷയുടെ വിജയ ഗോള്‍ നേടിയത്.

മത്സരത്തിലുടനീളം ആധിപത്യം നോര്‍ത്ത് ഈസ്റ്റിനായിരുന്നു. അവസരങ്ങള്‍ ലഭിച്ചപ്പോഴൊക്കെ നോര്‍ത്ത് ഈസ്റ്റ് അത് വിജയകരമായി പാഴാക്കി. മത്സരം തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ അവസരം ലഭിച്ച കോറിയര്‍ അത് പാഴാക്കി. 17ാം മിനിറ്റിലും 34ാം മിനിറ്റിലും 39ാം മിനിറ്റിലും കിട്ടിയ അവസരങ്ങള്‍ തുടരെ തുടരെ പാഴാക്കുകയായിരുന്നു. 44ാം മിനിറ്റിലും 55ാം മിനിറ്റിലും 61, 69 മിനിറ്റുകളിലും അവസരം ലഭിച്ചെങ്കിലും അതൊന്നും ഗോള്‍ ആക്കി മാറ്റാന്‍ നോര്‍ത്ത് ഈസ്റ്റിന് സാധിച്ചില്ല.

ജൊനാതാസ് ക്രിസ്റ്റിയന്‍ 81ാം മിനിറ്റില്‍ ഒഡിഷക്ക് വേണ്ടി വിജയ ഗോള്‍ നേടി. ജയത്തോടെ ഒഡീഷ നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയങ്ങളുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.

Latest