National
ഹോളി ആഘോഷ നിറവില്‍ ഉത്തരേന്ത്യ; ആശംസകള്‍ നേര്‍ന്ന് പ്രമുഖര്‍, കനത്ത ജാഗ്രത
ഡല്‍ഹിയില്‍ പ്രശ്‌ന സാധ്യതയുള്ള നൂറോളം സ്ഥലങ്ങളില്‍ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു.

ന്യൂഡല്‍ഹി | ഹോളി ആഘോഷിച്ച് ഉത്തരേന്ത്യ.വര്‍ണ്ണങ്ങള്‍ വിതറിയും മധുരം പങ്കുവെച്ചും ഉത്തരേന്ത്യയില്‍ വിപുലമായ ആഘോഷപരിപാടികളാണ് നടക്കുന്നത്.അതേസമയം ആഘോഷങ്ങള്‍ അതിരുവിടരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്.
ഇന്ന് ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജാ ചടങ്ങളുണ്ടാകും.മഥുരയിലെ ഹോളി ആഘോഷങ്ങളില്‍ പതിനായിരങ്ങളാണ് പങ്കെടുക്കുന്നത്.ഡല്‍ഹിയില്‍ പ്രശ്‌ന സാധ്യതയുള്ള നൂറോളം സ്ഥലങ്ങളില്‍ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപതി മുര്‍മു, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങി നിരവധി പേര്‍ ഹോളി ആശംസകള്‍ നേര്‍ന്നു.സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് ആശംസകള്‍ അറിയിച്ചത്.
---- facebook comment plugin here -----