National
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍; കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്
ദുരിത ബാധിത കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി 6000 രൂപ വീതം അടിയന്തിര സഹായം അനുവദിച്ചു.
ന്യൂഡല്‍ഹി| ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വെള്ളപൊക്ക ഭീഷണിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. അസമില്‍ 21 ഓളം ജില്ലകള്‍ വെള്ളത്തിലാണ്. ബ്രഹ്‌മപുത്ര നദികളിലെയും പോഷക നദികളിലെയും ജലനിരപ്പ് അപകട നിലക്ക് മുകളിലായാണ് തുടരുന്നത്.
ദേശീയ ദുരന്ത നിവാരണ സേനയുടെ പത്തിലധികം സംഘത്തെ അസമില്‍ വ്യന്യസിച്ചിട്ടുണ്ട്. അസമില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം മേല്‍നോട്ടമേറ്റെടുത്തു. ഡല്‍ഹിയിലും മഹാരാഷ്ട്രയിലും കനത്ത ജാഗ്രത നിര്‍ദ്ദേശം. മഹാരാഷ്ട്രയില്‍ പലയിടത്തും മഴ തുടരുകയാണ്. ഹിമാലയന്‍ മേഖലയിലും വടക്ക് കിഴക്കന്‍ മേഖലയിലും കൊങ്കണ്‍ മേഖലയിലും മഴ ഇനിയും കനക്കുമെന്നാണ് മുന്നറിയിപ്പ്.
ബീഹാറില്‍ കനത്ത മഴയെത്തുടര്‍ന്ന് ഗംഗാനദിയിലെ ജലനിരപ്പ് അപകടനിലക്ക് മുകളിലായി. ദുരിത ബാധിത കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി 6000 രൂപ വീതം അടിയന്തിര സഹായം അനുവദിച്ചു. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗോവ, ജാര്‍ഖണ്ട്, തെലങ്കാന സംസ്ഥാനങ്ങളിലും മഴ തുടരുകയാണ്. സെപ്തംബര്‍ 6 വരെ കനത്ത മഴ തുടരുമെന്നാണാണ് മുന്നറിയിപ്പ്.