kim jong un
ഉത്തര കൊറിയന്‍ ഭരണാധികാരി കിം റഷ്യയില്‍; യാത്ര പ്രത്യേക ട്രെയിനില്‍
റഷ്യക്ക് ആയുധങ്ങള്‍ കൈമാറാനാണ് ഈ യാത്രയെന്ന് അമേരിക്ക സംശയിക്കുന്നുണ്ട്.
മോസ്‌കോ | ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ റഷ്യയിലെത്തി. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന കിഴക്കന്‍ നഗരമായ വ്ളാദിവോസ്‌തോകിലാണ് അദ്ദേഹത്തിന്റെ ബുള്ളറ്റ് പ്രൂഫ് ട്രെയിന്‍ എത്തിയത്. വരുംദിവസങ്ങളില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
വളരെ അപൂര്‍വമായാണ് കിം വിദേശയാത്ര നടത്താറുള്ളത്. യുക്രൈന്‍ യുദ്ധത്തിനായി റഷ്യക്ക് ആയുധങ്ങള്‍ കൈമാറാനാണ് ഈ യാത്രയെന്ന് അമേരിക്ക സംശയിക്കുന്നുണ്ട്. മോസ്‌കോയില്‍ ദക്ഷിണ കൊറിയക്ക് എംബസിയുണ്ട്. 2019 ഏപ്രിലിലാണ് ഒടുവില്‍ കിം റഷ്യയിലെത്തിയത്.
കിമ്മിന്റെ സന്ദര്‍ശനവും അനുബന്ധ കാര്യങ്ങളും ദക്ഷിണ കൊറിയ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കിമ്മിന്റെ സന്ദര്‍ശനം സംബന്ധിച്ച വിവരം ദക്ഷിണ കൊറിയ ആവശ്യപ്പെട്ടാല്‍ കൈമാറുമെന്ന് റഷ്യ അറിയിച്ചു.