Connect with us

Kerala

ബി ജെ പി ജില്ലാ ഓഫീസില്‍ നേതാക്കളുടെ കൂട്ടത്തല്ല്

ഭാരവാഹി തിരഞ്ഞെടുപ്പ്  തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിച്ചത്

Published

|

Last Updated

പത്തനംതിട്ട | ബി ജെ പി മണ്ഡലം ഭാരവാഹി തിരഞ്ഞെടുപ്പിനിടെ കൂട്ടത്തല്ല. ബി ജെ പി പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസിലാണ് സംഭവം. മൂന്ന് സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലാണ് കൈയാങ്കളിയുണ്ടായത്.

സംഘര്‍ഷം രൂക്ഷമായതോടെ സംസ്ഥാന നേതൃത്വം ഇടപെട്ടു. പത്ത് മണ്ഡലം പ്രസിഡന്റുമാരെ തിരഞ്ഞെടുക്കാനാണ് യോഗം ചേര്‍ന്നത്. കോന്നി മണ്ഡലം തിരഞ്ഞെടുപ്പ് സംബന്ധിച്ചാണ് യോഗത്തില്‍ തര്‍ക്കമുണ്ടായത്.

ബി ജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി രേണു സുരേഷ് എന്നിവരാണ് തിരഞ്ഞെടുപ്പ് നിയന്ത്രിക്കാനുണ്ടായിരുന്നത്. ഇവര്‍ക്ക് പ്രവര്‍ത്തകരെ നിയന്ത്രിക്കാനായില്ല.

 

Latest