Kerala
പോലീസ് നടപടിയെ ഭയക്കുന്നില്ല; നാടിനോടുള്ള ഉത്തരവാദിത്തമാണ് നിറവേറ്റിയത്: അനുഷ പോള്‍
സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ഗോഡ്ഫാദറായ അദാനിയെ സംരക്ഷിക്കുന്ന ആര്‍ എസ് എസും ബി ജെപി യും ഇത്തിരിപ്പോന്ന ഒരു ന്യൂസ് ഏജന്‍സിയെ ഭയപ്പെടുന്നത് സത്യസന്ധമായ വാര്‍ത്തകള്‍ ലോകം അറിയരുതെന്നതു കൊണ്ടാണ്
പത്തനംതിട്ട | ആര്‍ എസ് എസിന്റെയും മോദി, അദാനി കൂട്ടുകെട്ടിനുമെതിരായി വാര്‍ത്ത കൊടുക്കുക മാത്രമാണ് ചെയ്തതെന്നും ഇതിനെതിരെ പോലസിന് ഉപയോഗിച്ചുകൊണ്ടുന്ന നടപടി ഭയക്കുന്നില്ലെന്നും ഓണ്‍ലൈന്‍ വാര്‍ത്ത പോര്‍ട്ടലായ ന്യൂസ് ക്ലിക്കിന്റെ മുന്‍ വീഡിയോഗ്രാഫര്‍ അനുഷ പോള്‍ .അംബാനിയുടെ സാമ്പത്തിക കുറ്റകൃത്യങ്ങളെ പുറത്തു കൊണ്ടുവരികയും, കര്‍ഷക സമരം സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യുകയുമാണ് ചെയ്തത്. അത് രാ
ജ്യത്തിനോടും ജനങ്ങളോടുമുള്ള ഉത്തരവാദിത്തമാണ് . അതാണ് നിര്‍വഹിച്ചതെന്നും അനുഷ പറഞ്ഞു. .
സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ഗോഡ്ഫാദറായ അദാനിയെ സംരക്ഷിക്കുന്ന ആര്‍ എസ് എസും ബി ജെപി യും ഇത്തിരിപ്പോന്ന ഒരു ന്യൂസ് ഏജന്‍സിയെ ഭയപ്പെടുന്നത് സത്യസന്ധമായ വാര്‍ത്തകള്‍ ലോകം അറിയരുതെന്നതു കൊണ്ടാണ്. അതിനാണ് ന്യൂസ് ക്ലിക്കിനും ജീവനക്കാര്‍ക്കുമെതിരെ കേന്ദ്ര ഗവണ്‍മെന്റ് പ്രതികര നടപടി എടുക്കുന്നത്. പോലീസ് നടപടിയെ ഭയക്കുന്നില്ലെന്നും അനുഷ പറഞ്ഞു.
ന്യൂസ് ക്ലിക്ക് ആവശ്യത്തിനുള്ള ഉപകരണങ്ങള്‍ പോലും ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് പലപ്പോഴും ഷൂട്ട് ചെയ്യുന്നത്. 2021 ല്‍ അഞ്ച് ദിവസം നീണ്ടു നിന്ന പരിശോധന നടത്തിയെങ്കിലും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്ന ഒരു തെളിവും ലഭിച്ചില്ല. നേരായ മാര്‍ഗത്തിലുള്ള വരുമാനം മാത്രമാണുള്ളതെന്ന് റിസര്‍ ബേങ്ക് സര്‍ട്ടിഫൈ ചെയ്യുകയും ചെയ്തിരുന്നു- അനുഷ പറഞ്ഞു. അനുഷ പോളിന്റെ പത്തനംതിത്തയിലെ വീട്ടില്‍ ഇന്ന് ഡല്‍ഹി പോലീസ് റെയ്ഡ് നടത്തിയിരുന്നു