Kerala
പേടിച്ചു പിന്മാറില്ല, എന്നും ജനങ്ങള്‍ക്കൊപ്പം; കരിങ്കൊടി കാണിച്ച ബി ജെ പിക്കാരോട് കാറില്‍ നിന്നിറങ്ങി പ്രതികരിച്ച് കടകംപള്ളി
പോത്തന്‍കോട് പൗഡിക്കോണത്ത് വച്ചാണ് മുന്‍ മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞെങ്കിലും കടകംപള്ളി വിലക്കി.

തിരുവനന്തപുരം | തനിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ ബി ജെ പിക്കാരോട് കാറില്‍ നിന്നിറങ്ങി നിലപാട് വ്യക്തമാക്കി കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ. സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌നയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടാണ് പോത്തന്‍കോട് പൗഡിക്കോണത്ത് വച്ച് മുന്‍ മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്.
വാഹനത്തില്‍ നിന്നിറങ്ങിയ കടകംപള്ളി പ്രതിഷേധക്കാരുമായി സംസാരിച്ചു. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞെങ്കിലും കടകംപള്ളി വിലക്കി. തുടര്‍ന്ന് പോലീസുകാര്‍ മാറിനിന്നു. പോലീസ് സംരക്ഷണം ആവശ്യമില്ലെന്ന് പറഞ്ഞ കടകംപള്ളി, പേടിച്ചു പിന്മാറില്ലെന്നും താനെന്നും ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും അറിയിച്ചാണ് മടങ്ങിയത്.
---- facebook comment plugin here -----