orthodox sabha
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരല്ല: ഓര്‍ത്തഡോക്‌സ് സഭ
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയരരുതെന്ന് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍തോമ മാത്യൂസ് മൂന്നാമന്‍ പറഞ്ഞു.

കോട്ടയം | എല്‍ ഡി എഫ് സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയിലിന് എതിരല്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ. അതേസമയം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയരരുതെന്ന് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍തോമ മാത്യൂസ് മൂന്നാമന്‍ പറഞ്ഞു. ഭീഷണി ഉയര്‍ത്തി പദ്ധതി നടപ്പാക്കുന്നത് ജനാധിപത്യപരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സില്‍വര്‍ ലൈനില്‍ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന യാക്കോബായ സഭയുടെ അഭിപ്രായം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
---- facebook comment plugin here -----