Kerala
ഇടതുപക്ഷത്തിനെതിരായ ആക്രമണമല്ല; മുകേഷ് രാജിവെക്കണമെന്ന് ആനി രാജ
ഭരണ കക്ഷിയില്‍പ്പെട്ട എംഎല്‍എ എന്ന നിലയില്‍ ഇത്തരം ഗുരുതര ആരോപണങ്ങള്‍ വന്നാല്‍ തല്‍സ്ഥാനത്ത് നിന്ന് മാറി അന്വേഷണം നേരിടണമെന്നും ആനി രാജ
കോഴിക്കോട് | ലൈംഗിക ആരോപണക്കേസില്‍പ്പെട്ട നടന്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. ഭരണ കക്ഷിയില്‍പ്പെട്ട എംഎല്‍എ എന്ന നിലയില്‍ ഇത്തരം ഗുരുതര ആരോപണങ്ങള്‍ വന്നാല്‍ തല്‍സ്ഥാനത്ത് നിന്ന് മാറി അന്വേഷണം നേരിടണമെന്നും ആനി രാജ പറഞ്ഞു.
സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ക്കെതിരെ പരാതി നല്‍കിയ വനിതകള്‍ക്കൊപ്പമാണ് സര്‍ക്കാര്‍.ഇതിന്റെ ഭാഗമായാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. തുടക്കത്തില്‍ പരാതി കൊടുത്താല്‍ പരിശോധിക്കാം എന്ന നിലപാടില്‍ നിന്ന് മാറി പ്രത്യേക സംഘത്തെ നിയോഗിച്ചത് വിഷയം ഗൗരവത്തോടെ കാണുന്നതുകൊണ്ടാണ്. .മുകേഷിന് എതിരെയുള്ള ആരോപണങ്ങള്‍ ഇടത് പക്ഷത്തിനെതിരെയുള്ള ആക്രമണമെന്നത് ശരിയല്ല. ഇടതുപക്ഷമെന്നത് സ്ത്രീപക്ഷത്തിന് അനുകൂലമായ നിലപാടാണ്. ഇതിന് ആര്‍ജവമുള്ള സര്‍ക്കാരാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരെന്നും ആനി രാജ പറഞ്ഞു