Connect with us

Kerala

ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ല, വിളിച്ചാല്‍ നെഞ്ചുവേദന വരില്ല: രാഹുല്‍ മാങ്കൂട്ടത്തില്‍

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കേണ്ട ആവശ്യം യൂത്ത് കോണ്‍ഗ്രസിനില്ല. കേസന്വേഷണം സിപിഎമ്മിന്റെ രാഷ്ട്രീയ അജണ്ടയുടെ പുറത്താണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍

Published

|

Last Updated

തിരുവനന്തപുരം| കേസെടുത്ത് യൂത്ത് കോണ്‍ഗ്രസിനെ വരുതിയിലാക്കാം എന്ന് കരുതേണ്ടെന്നും കസ്റ്റഡിയിലുള്ള പ്രവര്‍ത്തകര്‍ എല്ലാം നിരപരാധികളാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കേണ്ട ആവശ്യം യൂത്ത് കോണ്‍ഗ്രസിന് ഇല്ലെന്നും കേസന്വേഷണം സിപിഎമ്മിന്റെ രാഷ്ട്രീയ അജണ്ടയുടെ പുറത്താണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

അന്വേഷണ സംഘത്തിന് മുന്നില്‍ സംഘടന പ്രതിരോധം തീര്‍ക്കില്ല. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ല, വിളിച്ചാല്‍ നെഞ്ചുവേദന വരില്ലെന്നും പിണറായി വിജയന് പ്രസംഗിക്കാനുള്ള ഒരു വിഷയം മാത്രമായി കേസ് മാറുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികളാണ് കസ്റ്റഡിയിലുള്ളത്.

കേസില്‍ കസ്റ്റഡിയിലുള്ള അബി വിക്രം, ബിനില്‍ ബിനു, ഫെന്നി, അടൂര്‍ സ്വദേശി വികാസ് കൃഷ്ണ എന്നിവരെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഇവരുടെ ലാപ്‌ടോപ്പും മൊബൈലും ഉപയോഗിച്ച് വ്യാജ തിരിച്ചറിയല്‍ രേഖയുണ്ടാക്കിയെന്നാണ് സംശയം. ഇവരുടെ വീടുകളില്‍ പോലീസ് പരിശോധന നടത്തുകയും ലാപ്‌ടോപ് അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമായിരിക്കും പോലീസിന്റെ തുടര്‍ നടപടികള്‍.

 

 

 

Latest