Connect with us

National

അധ്യക്ഷ പദവിയിലേക്ക് മത്സരിക്കാനില്ല; സോണിയയെ കാണുന്നത് നവരാത്രി ആശംസകള്‍ നേരാന്‍: കമല്‍നാഥ്

ശശി തരൂര്‍ എം പി മത്സര രംഗത്തുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി | മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നു. കോണ്‍ഗ്രസ് അധ്യക്ഷനായി മത്സരിക്കാന്‍ താത്പര്യമില്ലെന്ന് കമല്‍നാഥ് അറിയിച്ചു. നവരാത്രി ആശംസകള്‍ നേരാനാണ് സോണിയാ ഗാന്ധിയെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അധ്യക്ഷ പദവിയിലേക്ക് കമല്‍നാഥ് മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

അതിനിടെ, ശശി തരൂര്‍ എം പി മത്സര രംഗത്തുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. നാമനിര്‍ദേശ പത്രികയുടെ ഫോം തരൂരിന്റെ പ്രതിനിധി കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്ന് കൈപ്പറ്റിയിട്ടുണ്ട്. കോണ്‍ഗ്രസ് സെന്‍ട്രല്‍ ഇലക്ഷന്‍ അതോറിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രിയില്‍ നിന്നാണ് തരൂരിന്റെ പ്രതിനിധി പത്രികയുടെ ഫോം കൈപ്പറ്റിയത്. നാമനിര്‍ദേശ പത്രിക ഇന്ന് മുതലാണ് സ്വീകരിച്ചു തുടങ്ങുക. ഈ മാസം 30 നാണ് പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി.

 

 

---- facebook comment plugin here -----

Latest