Connect with us

National

ചര്‍ച്ച ചെയ്ത കാര്യങ്ങളെല്ലാം മാധ്യമപ്രവര്‍ത്തകരോട് പങ്ക് വയ്‌ക്കേണ്ട കാര്യമില്ല; മുഖ്യമന്ത്രിയെ  കണ്ട് ഇപി ജയരാജൻ

രാഷ്ട്രീയം അതിന്റെ വേദിയില്‍ ചര്‍ച്ച ചെയ്യാം. ഇപ്പോള്‍ അതിനുള്ള സമയമല്ല

Published

|

Last Updated

ന്യൂഡല്‍ഹി | മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി ഇപി ജയരാജന്‍. ഡല്‍ഹി കേരളാ ഹൗസില്‍ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. പത്തു മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അന്ത്യോപചാരം അര്‍പ്പിക്കാനായാണ് ഇപി ജയരാജന്‍ ഡല്‍ഹിയിലെത്തിയത്.

കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞ ശേഷം ഇതിനു മുമ്പും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ച ചെയ്ത കാര്യങ്ങളെല്ലാം മാധ്യമ പ്രവര്‍ത്തകരോട് പങ്ക് വയ്‌ക്കേണ്ട കാര്യമില്ലെന്നും കൂടിക്കാഴ്ചക്ക് ശേഷം ഇപി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്ന് സീതാറാം യെച്ചൂരിക്ക് അന്ത്യോപചാരം അര്‍പ്പിക്കാനാണ് പോകുന്നത്. രാഷ്ട്രീയം അതിന്റെ വേദിയില്‍ ചര്‍ച്ച ചെയ്യാം. ഇപ്പോള്‍ അതിനുള്ള സമയമല്ല. യെച്ചൂരിയും ഞാനും തമ്മില്‍ 40 വര്‍ഷത്തിലധികമായുള്ള ബന്ധമാണ്.ഇന്ന് കേരളത്തില്‍ ഉത്രാടം ആണെങ്കിലും പാര്‍ട്ടി സഖാക്കള്‍ ദുഖദിനമായാണ് കാണുന്നതെന്നും ഇപി കൂട്ടിച്ചേര്‍ത്തു.

 

Latest