Editors Pick
സിനിമയിൽ അല്ല, ദിനോസറുകൾ വീണ്ടും വരുന്നു...
ദിനോസറിനെ മാത്രമല്ല വർഷങ്ങൾമുമ്പ് വംശനാശം സംഭവിച്ച മൃഗങ്ങളെയെല്ലാം പുനർനിർമ്മിക്കാൻ റോബോട്ടിക്‌സ് ഉപയോഗിക്കുന്നതിനുള്ള സാധ്യതയാണ് ശാസ്ത്രജ്ഞർ പരിശോധിക്കുന്നത്.
വംശനാശം സംഭവിച്ച ദിനോസറുകൾ സിനിമയിൽ അല്ലാതെ വീണ്ടും ഭൂമിയിൽ അവതരിക്കുന്നു. അതിശയിക്കേണ്ട റോബോട്ടിക്‌സ് രൂപത്തിൽ ദിനോസറുകളെ പുനസൃഷ്‌ടിക്കാനാണ് ശാസ്‌ത്രലോകം ശ്രമിക്കുന്നത്. ദിനോസറിനെ മാത്രമല്ല വർഷങ്ങൾമുമ്പ് വംശനാശം സംഭവിച്ച മൃഗങ്ങളെയെല്ലാം പുനർനിർമ്മിക്കാൻ റോബോട്ടിക്‌സ് ഉപയോഗിക്കുന്നതിനുള്ള സാധ്യതയാണ് ശാസ്ത്രജ്ഞർ പരിശോധിക്കുന്നത്.
ടൈറനോസോറസ് റെക്സ് (Tyrannosaurus Rex) പോലുള്ള വംശനാശം സംഭവിച്ച മൃഗങ്ങളുടെ ചലനങ്ങളും ശരീരഘടന സവിശേഷതകളും കൃത്യമായി അനുകരിക്കുന്ന റോബോട്ടുകളെ വികസിപ്പിക്കാനാകുമെന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ ഡോ. മൈക്കൽ ഇഷിദയും സംഘവും തയ്യാറാക്കിയ ഗവേഷണപ്രബന്ധത്തിൽ പറഞ്ഞു. പരിണാമത്തെയും പ്രകൃതി പരിസ്ഥിതിയെയും കുറിച്ചുള്ള അറിവ് മെച്ചപ്പെടുത്തുകയാണ് പദ്ധതിക്കു പിന്നിലെ ലക്ഷ്യം.
പരമ്പരാഗത ബയോ ഇൻസ്പൈർഡ് റോബോട്ടിക്‌സിനെ പരിണാമ പാതകളെക്കുറിച്ചുള്ള പഠനവുമായി സംയോജിപ്പിക്കുന്ന ‘പാലിയോ ഇൻസ്പൈർഡ് റോബോട്ടിക്സ്” എന്ന മേഖലയും പഠനത്തിൽ സൂചിപ്പിക്കുന്നു. ഇത് പുതിയൊരു ഗവേഷണ മേഖലയാണെന്നും വൈകാതെ ദിനോസറുകളെ ലോകത്തിന് നേരിൽ കാണാമെന്നും ഡോ. മൈക്കൽ ഇഷിദ പറഞ്ഞു.