Kerala
വിവാദത്തിന് താത്പര്യമില്ല; മുസ്‌ലിം ലീഗ് പരിപാടിയില്‍ നിന്ന് പിന്മാറി ജി സുധാകരന്‍
ചന്ദ്രിക ദിനപത്രത്തിന്റെ പ്രചാരണ കാമ്പയിന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് പിന്മാറിയത്. സുധാകരന്റെ സൗകര്യം നോക്കി ഉദ്ഘാടനം മറ്റൊരു ദിവസം നടത്തും.
ആലപ്പുഴ | മുസ്‌ലിം ലീഗ് പരിപാടിയില്‍ പങ്കെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി സി പി എം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. ചന്ദ്രിക ദിനപത്രത്തിന്റെ പ്രചാരണ കാമ്പയിന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് പിന്മാറിയത്. പത്രത്തിന്റെ കാമ്പയിന്‍ ഉദ്ഘാടനം ഇന്ന് രാവിലെ ജി സുധാകരന്റെ ആലപ്പുഴയിലുള്ള വീട്ടില്‍ വച്ച് നടത്താനായിരുന്നു തീരുമാനം.
വിവാദത്തിന് താത്പര്യമില്ലെന്ന് സുധാകരന്‍ ലീഗ് നേതൃത്വത്തെ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ഉദ്ഘാടനം മാറ്റാന്‍ സുധാകരന്‍ നിര്‍ദേശിച്ചതായി ലീഗ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് വെളിപ്പെടുത്തി.
സുധാകരന്റെ സൗകര്യം നോക്കി ഉദ്ഘാടനം മറ്റൊരു ദിവസം നടത്തും. വിവാദങ്ങളിലേക്ക് പോകാന്‍ തങ്ങള്‍ക്കും താത്പര്യമില്ലെന്ന് ലീഗ് ജില്ലാ പ്രസിഡന്റ് പറഞ്ഞു.