prakash karat
പിണറായിയെ ക്ഷണിക്കാത്തത് ശത്രുതാപരം: പ്രകാശ് കാരാട്ട്
സങ്കുചിതമായ നിലപാട് കോണ്‍ഗ്രസ് ഉപേക്ഷിക്കണം.

ന്യൂഡല്‍ഹി | കേരള മുഖ്യമന്ത്രിയെ കര്‍ണാടക മന്ത്രിസഭ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കാത്തത് കോണ്‍ഗ്രസ്സിന്റെ ശത്രുതാപരമായ നിലപാടെന്ന് സി പി എം പിബി അംഗം പ്രകാശ് കാരാട്ട്.
സങ്കുചിതമായ നിലപാട് കോണ്‍ഗ്രസ് ഉപേക്ഷിക്കണം. ബി ജെ പി ക്ക് എതിരായ പോരാട്ടത്തില്‍ മത നിരപേക്ഷ കക്ഷികളെ ഒന്നിപ്പിച്ചു നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കേണ്ടത്. ബി ജെ പിയെ ഒറ്റക്ക് പൊരുതി തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യം കോണ്‍ഗ്രസ് മനസ്സിലാക്കണമെന്നും കാരാട്ട് പറഞ്ഞു. സത്യപ്രതിജ്ഞ ചടങ്ങില്‍ സിപിഎം ദേശിയ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും.
---- facebook comment plugin here -----