divya s iyer
വെറുതെ ഒരു ഭാര്യയല്ല; കോണ്‍ഗ്രസ്സുകാര്‍ക്ക് കനത്ത മറുപടി നല്‍കി ദിവ്യ എസ് അയ്യര്‍
ഭര്‍ത്താവും കോണ്‍ഗ്രസ് യുവ നേതാവുമായ എസ് ശബരീനാഥിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ടാണ് മറുപടി

തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിക്കാത്തതിന്റെ പേരില്‍ കോണ്‍ഗ്രസ് അനുകൂലികളുടെ സൈബര്‍ ആക്രമണത്തിന് ഇരയായ വിഴിഞ്ഞം സീ പോര്‍ട്ട് എം ഡി ദിവ്യ എസ് അയ്യരുടെ മറുപടി.
ഭര്‍ത്താവും കോണ്‍ഗ്രസ് യുവ നേതാവുമായ എസ് ശബരീനാഥിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ടാണ് വെറുതെ ഒരു ഭാര്യയല്ല എന്ന തലക്കെട്ടോടെ ഐ എ എസ് ലെവലിലുള്ള തിരിച്ചടി.
ഉമ്മന്‍ ചാണ്ടിയെ പരമാര്‍ശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സര്‍ക്കാരിനെയും പ്രശംസിച്ചതിനാണ് സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയാണെന്നതു മറക്കരുതെന്നെല്ലാം കമന്റുകള്‍ നിറഞ്ഞിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ദിവ്യ എസ് അയ്യര്‍ മറുപടി നല്‍കിയത്. ഈ ചിത്രത്തിനടിയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അധിക്ഷേപം ചൊരിയാന്‍ തുടങ്ങി. വെറുതെ ആണേലും അല്ലേലും ശബരിക്ക് കൊള്ളാം. വിഴിഞ്ഞം പദ്ധതിയില്‍ ഉമ്മന്‍ചാണ്ടിയുടെ സംഭാവന മറന്ന് പിണറായിയെ സുഖിപ്പിച്ചാല്‍ വിമര്‍ശനം ഉണ്ടാകും. അത് ഏത് ഐ എ എസ് ആണേലും ശരി…എന്നെല്ലാം കമന്റുകള്‍ ഉണ്ടായിരുന്നു.
കമന്റുകള്‍ നിറഞ്ഞതോടെ കമന്റ് ബോക്സ് ഓഫാക്കി. കെപിസിസി ഡിജിറ്റല്‍ മീഡിയ വിഭാഗം കണ്‍വീനറായ ഡോ. പി സരിന്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ ദിവ്യ എസ് അയ്യര്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. പ്രായവും അനുഭവവും ചെറുതായതുകൊണ്ടാണ് ധാരണ പിശകുകള്‍ സംഭവിക്കുന്നതെന്നാണ് സരിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചത്.