Kerala
റിപ്പോര്‍ട്ട് തേടുകയല്ല; നിയമ നിര്‍മാണമാണ് വേണ്ടത്; ആരോഗ്യ വകുപ്പിനെതിരെ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ
ആരോഗ്യവകുപ്പില്‍ അന്വേഷണം പ്രഖ്യാപിക്കലും റിപ്പോര്‍ട്ട് തേടലുമല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്നും ഗണേ്ഷ് കുമാര്‍
പത്തനാപുരം | യുവ ഡോക്ടറുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിനെതിരെ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. കൊലപാതകത്തില്‍ ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടുകയല്ല, കൃത്യമായ നിയമനിര്‍മാണം നടത്താനുള്ള നടപടികള്‍ കൈക്കൊള്ളുകയാണ് വേണ്ടതെന്ന് കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
ആരോഗ്യവകുപ്പില്‍ അന്വേഷണം പ്രഖ്യാപിക്കലും റിപ്പോര്‍ട്ട് തേടലുമല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്നും ഗണേ്ഷ് കുമാര്‍ ആരോപിച്ചു. 21 വയസ് മാത്രം പ്രായമുള്ളൊരു ഹൗസ് സര്‍ജനാണ് കൊല്ലപ്പെട്ടിരിക്കുന്നത്. രാത്രി തന്നെ ഇങ്ങനെയൊരു സംഭവം നടന്നതായി വിവരം കിട്ടിയിരുന്നു. ഇയാള്‍ ആക്രമണം നടത്തിയതിനു പിടിയിലായ പ്രതിയാണ്. എന്റെ അറിവില്‍ ഇയാള്‍ എംഡിഎംഎ പോലുള്ള എന്തോ മയക്കുമരുന്ന് ഉപയോഗിച്ചുകൊണ്ട് അക്രമം കാണിച്ചതിന്റെ പേരിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.വൈദ്യപരിശോധനയ്ക്കായി കൊണ്ടുവരുമ്പോള്‍ പൊലീസിന്റെ സംരക്ഷണം ആ ഡോക്ടര്‍ക്ക് ഉറപ്പാക്കേണ്ടതായിരുന്നുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.