Pathanamthitta
മണിപ്പൂര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ക്ഷമാപണം മാത്രമാകാതെ നടപടികളും വേണം: മാര്‍ത്തോമ്മാ മെത്രാപ്പൊലിത്ത
. മണിപ്പൂരില്‍ നിന്ന് ഇപ്പോഴും കേള്‍ക്കുന്നത് സംഘര്‍ഷങ്ങളുടെ വാര്‍ത്തകളാണ്
പത്തനംതിട്ട | മണിപ്പൂര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ക്ഷമാപണം മാത്രമാകാതെ കര്‍ശന നടപടികളും ശാശ്വത സമാധാനവുമാണ് ആവശ്യമെന്ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പൊലിത്ത. 27 ആമത് ഇലന്തൂര്‍ സി. ടി. മത്തായി സ്മാരക പ്രഭാഷണം ഇലന്തൂര്‍ വൈ. എം. സി. എ ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മെത്രാപ്പൊലിത്ത. മണിപ്പൂരില്‍ നിന്ന് ഇപ്പോഴും കേള്‍ക്കുന്നത് സംഘര്‍ഷങ്ങളുടെ വാര്‍ത്തകളാണ്. 19മാസങ്ങളായി ഇരു വിഭാഗങ്ങള്‍ തമ്മില്‍ വംശീയ സംഘര്‍ഷം തുടരുന്നു. നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. വീടുകള്‍ അഗ്‌നിക്കിരയായി. ജനങ്ങളുടെ ബന്ധങ്ങളുടെ വീണ്ടെടുപ്പിലൂടെ മാത്രമേ ശ്വാശ്വത സമാധാനം സാധ്യമാകൂ. അതിനുള്ള നടപടികളാണ് ആവശ്യമെന്നും മാറുന്ന ലോകം, മാറുന്ന മാനവികത എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്ന മെത്രാപ്പൊലിത്ത പറഞ്ഞു.
സ്മാരക സമിതി പ്രസിഡന്റ് എം. ബി. സത്യന്‍ അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ മനോജ്, വൈ. എം. സി എ പ്രസിഡന്റ് കെ. ജി. ശമുവല്‍, സ്മാരക സമിതി പ്രസിഡന്റ് എം. ബി. സത്യന്‍, സെക്രട്ടറി കെ. പി. രഘു കുമാര്‍, ട്രഷറര്‍ കെ. എസ്. തോമസ് എന്നിവര്‍ സംസാരിച്ചു. വൈ. എം. സി എ യില്‍ സ്ഥാപിച്ച ഇലന്തൂര്‍ സി. ടി. മത്തായിയുടെ ഫോട്ടോ മെത്രാപ്പൊലിത്ത അനാഛാദനം ചെയ്തു.