Kerala
വ്യക്തിപരമായി സന്തോഷമില്ല,രഞ്ജിത്ത് പ്രിയസുഹൃത്ത്; പ്രേംകുമാർ അക്കാദമി ചെയർമാനായി അധികാരമേറ്റു
സിനിമ കോണ്‍ക്ലേവ് തീയതിയില്‍ അന്തിമ തീരുമാനമായിട്ടില്ല
തിരുവനന്തപുരം | ചലച്ചിത്ര അക്കാദമിയുടെ താല്‍ക്കാലിക ചെയര്‍മാനായി നടന്‍ പ്രേംകുമാര്‍ അധികാരമേറ്റു. വ്യക്തിപരമായി സന്തോഷമില്ലെന്നും രഞ്ജിത്ത് പ്രയപ്പെട്ട സുഹൃത്താണെന്നും പ്രേംകുമാര്‍ പറഞ്ഞു. ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് അന്വേഷണം നേരിടുന്ന സംവിധായകന്‍ രഞ്ജിത്ത് രാജിവെച്ചതോടെയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയി പ്രേംകുമാറിനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
അക്കാദമിയുടെ ജനാധിപത്യ സ്വഭാവം കാക്കുമെന്നും മലയാള സിനിമയില്‍ സ്ത്രീകളുടെ സാന്നിധ്യം ഉറപ്പിക്കാന്‍ പരിശീലന പദ്ധതിയുടെ രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്നും പ്രേംകുമാര്‍ പറഞ്ഞു.
സിനിമ കോണ്‍ക്ലേവ് തീയതിയില്‍ അന്തിമ തീരുമാനമായിട്ടില്ല.അക്കാദമിയുടെ തലപ്പത്തേക്ക് വനിത വരണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായിരുന്നു പ്രേംകുമാര്‍