നോട്ട് നിരോധനത്തിനു ശേഷമുള്ള അഞ്ച് വര്‍ഷ കാലയളവില്‍ ഇന്ത്യയില്‍ ഒട്ടനവധി ഭീകര പ്രവര്‍ത്തനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. നോട്ട് നിരോധനം ഭീകരവാദത്തെ ഇല്ലായ്മ ചെയ്യും എന്ന വാദം പൊള്ളയാണെന്ന് ഇത് തെളിയിക്കുന്നു. നോട്ട് നിരോധനം നടന്ന അടുത്ത വര്‍ഷം തന്നെ കോടിക്കണക്കിന് രൂപയുടെ 2,000 രൂപ കള്ളനോട്ടുകള്‍ സര്‍ക്കാറിന്റെ ഏജന്‍സി തന്നെ പിടിച്ചെടുക്കുന്ന സാഹചര്യമുണ്ടായി. വ്യാജ നോട്ടുകള്‍ ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ല എന്നതിന് ഉദാഹരണമാണ് ഈ റിപ്പോര്‍ട്ടുകള്‍.
---- facebook comment plugin here -----