Connect with us

Thrikkakara by-election

ഒരു തോല്‍വിയില്‍ ഒന്നും അവസാനിക്കില്ല; വിശദമായി പരിശോധിക്കും: മന്ത്രി രാജീവ്

സ്ഥാനാര്‍ഥി നിര്‍ണയം പാളിയിട്ടില്ല

Published

|

Last Updated

തൃക്കാക്കര | നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ തൃക്കാക്കരയിലേറ്റ കനത്ത പരാജയം പാര്‍ട്ടി വിശദമായി പരിശോധിക്കപമെന്ന് മന്ത്രി പി രാജീവ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചയില്ല. ഇടതുപക്ഷ വിരുദ്ധ ശക്തികളെ ഏകോപിപ്പിക്കുന്നതിനൊപ്പം സഹതാപത്തിന്റെ ഘടകം കൂടി ചേര്‍ന്നതോടെ യു ഡി എഫ് വിജയിക്കുകയായിരുന്നു. ബി ജെ പി വോട്ടുകള്‍ യു ഡി എഫിലേക്ക് ചോര്‍ന്നെന്നും അദ്ദേഹം ആരോപിച്ചു.

തൃക്കാക്കര എല്‍ ഡിഎഫിന് രാഷ്ട്രീയമായി അത്ര സ്വാധീനമുള്ള മണ്ഡലമല്ല. എന്നാല്‍ അവിടെ സ്വാധീനമുണ്ടാക്കാന്‍ പരമാവധി ശ്രമിച്ചു. വോട്ടിന് വര്‍ധനവുണ്ട്. പക്ഷെ എതിരാളികള്‍ വോട്ട് ആകെ കേന്ദ്രീകരിപ്പിച്ച് സഹതാപത്തിന്റെ ഘടകം കൂട്ടിച്ചേര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ലൈനുള്ള തിരിച്ചടിയായി ഉപതിരഞ്ഞെടുപ്പ് ഫലത്തെ കാണാനാകില്ല. ഒരു തിരഞ്ഞെടുപ്പ് കൊണ്ട് എല്ലാം അവസാനിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

 

 

 

Latest