National
പ്രശസ്തിക്കായി ഒന്നും ചെയ്തിട്ടില്ല; ഞാൻ ചെയ്തതെല്ലാം ദൈവത്തിനറിയാം: ഈശ്വർ മാൽപെ
മരിച്ച അര്‍ജുന്റെ പേരില്‍ മനാഫ് പണപ്പിരിവ് നടത്തുകയാണെന്നും കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുകയാണെന്നുമാണ് കുടുംബം മാധ്യമങ്ങളോട് പറഞ്ഞത്.
മംഗളൂരു| അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് മുങ്ങള്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ. ഷിരൂരിലെ തിരച്ചില്‍ വിഷയത്തില്‍ ഇനി ഒരു തരത്തിലും വിവാദത്തിനില്ല.താന്‍ ചെയ്തത് എന്തെന്ന് ദൈവത്തിന് അറിയാം.പ്രശസ്തിക്കി വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും മാല്‍പെ പറഞ്ഞു.
അതേസമയം തനിക്കെതിരെ കേസുണ്ട് എന്ന് ചില മാധ്യമങ്ങള്‍ പറയുന്നത് വ്യാജപ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു. യുട്യൂബില്‍ നിന്നും കിട്ടുന്ന വരുമാനം ആംബുലന്‍സ് സര്‍വീസിനാണ് കൊടുക്കുന്നത്. പണത്തിന് വേണ്ടിയല്ല ഇത്തരം സേവനങ്ങള്‍ ചെയ്യുന്നതെന്നും മാല്‍പെ പറഞ്ഞു.
ഇന്നലെ അര്‍ജുന്റെ കുടുംബം ലോറി ഉടമ മനാഫിനും കര്‍ണാടകയിലെ പ്രാദേശിക മുങ്ങള്‍ വിദഗ്ധനായ ഈശ്വര്‍ മാല്‍പെക്കെതിരെയും ആരോപണം ഉന്നയിച്ചിരുന്നു. മരിച്ച അര്‍ജുന്റെ പേരില്‍ മനാഫ് പണപ്പിരിവ് നടത്തുകയാണെന്നും കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുകയാണെന്നുമാണ് കുടുംബം മാധ്യമങ്ങളോട് പറഞ്ഞത്.ഈശ്വര്‍ മല്‍പെയുടെയും മനാഫിന്റെയും നടപടികള്‍ നാടകമാണ് .യുട്യൂബ് ചാനലിന് കാഴ്ച്ചക്കാരെ കൂട്ടുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും കുടുംബം ആരോപിച്ചിരുന്നു.