cpm disciplinary action
'ഒന്നും പറയാനില്ല, സംസ്ഥാന സെക്രട്ടറിയോട് ചോദിച്ചോളൂ'; മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സുധാകരൻ
മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിലെത്തി കൂടിക്കാഴ്ച നടത്തിയതിന് ശേഷം പ്രതികരണമാരാഞ്ഞപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ മറുപടി.
തിരുവനന്തപുരം | പാർട്ടി അച്ചടക്ക നടപടിയിൽ മാധ്യമങ്ങളോട് പ്രതികരിക്കാതെ സി പി എം സംസ്ഥാന സമിതിയംഗവും മുൻ മന്ത്രിയുമായ ജി സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിലെത്തി കൂടിക്കാഴ്ച നടത്തിയതിന് ശേഷം പ്രതികരണമാരാഞ്ഞപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ മറുപടി. ഒന്നും പറയാനില്ലെന്നും എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ സംസ്ഥാന സെക്രട്ടറിയോട് ചോദിച്ചോളൂവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. യോഗത്തിന് ശേഷം എ കെ ജി സെന്ററിൽ നിന്ന് ഇറങ്ങി ക്ലിഫ് ഹൗസിലേക്കാണ് അദ്ദേഹം പോയത്. അതിനിടെ, അമ്പലപ്പുഴ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയിട്ടില്ലെന്ന് ജി സുധാകരന്‍ സംസ്ഥാന സമിതി യോഗത്തിൽ പറഞ്ഞത്. നടപടിക്ക് മുൻപായി സ്വന്തം ഭാഗം വിശദീകരിക്കുന്ന വേളയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞു. യോഗത്തിന് ശേഷം എ കെ ജി സെന്ററില്‍ നിന്ന് പുറത്തുവന്നപ്പോഴും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല.
നടപടി പാര്‍ട്ടി പരസ്യപ്പെടുത്തിയിട്ടുണ്ട്. സീറ്റ് ലഭിക്കാതായപ്പോള്‍ അസ്വസ്ഥനായെന്നും സംസ്ഥാന സമിതിയംഗത്തിന്റെ രീതിയിലല്ല പ്രചാരണത്തില്‍ ഇടപെട്ടതെന്നും അച്ചടക്ക നടപടിക്ക് കാരണമായി സി പി എം പറയുന്നു.