Connect with us

Kerala

ആദായനികുതി വകുപ്പിന്റെ നോട്ടീസുകള്‍; ഹൈക്കോടതിയെ സമീപിച്ച് ബിനോയ് കോടിയേരി

ബേങ്ക് അക്കൗണ്ട് വിവരങ്ങള്‍ തേടി തുടര്‍ച്ചയായി നോട്ടീസുകള്‍ അയയ്ക്കുന്നു. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ എന്നതിനാലാണ് തന്നെ പിന്തുടര്‍ന്ന് വേട്ടയാടുന്നത്.

Published

|

Last Updated

കൊച്ചി | ബേങ്ക് അക്കൗണ്ട് വിവരങ്ങള്‍ തേടിആദായ നികുതി വകുപ്പ് നോട്ടീസുകള്‍ അയയ്ക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ബിനോയ് കോടിയേരി. വകുപ്പിന്റെ നടപടി നിയമവിരുദ്ധമാണെന്നും അതിനാല്‍ റദ്ദാക്കണമെന്നുമാണ് ബിനോയിയുടെ ആവശ്യം.

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ എന്നതിനാലാണ് തന്നെ പിന്തുടര്‍ന്ന് വേട്ടയാടുന്നതെന്നും തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടന്നതായും ബിനോയിയുടെ ഹരജിയില്‍ പറയുന്നു.

2019 നവംബറിലും, ഡിസംബറിലും മൂന്ന് തവണ വകുപ്പ് മുമ്പാകെ ഹാജരായി മൊഴി കൊടുത്തിരുന്നുവെന്നും ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.