Connect with us

Kerala

തൃശൂരില്‍ ലഹരിവസ്തുക്കളുമായി കുപ്രസിദ്ധ ഗുണ്ട പിടിയില്‍

75 ഗ്രാം എംഡിഎംഎ, മൂന്നര കിലോ കഞ്ചാവ്, മൂന്നു ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ പിടിയിലാവുമ്പോള്‍ വിശാലിന്റെ കൈവശം ഉണ്ടായിരുന്നു.

Published

|

Last Updated

തൃശൂര്‍| തൃശൂരില്‍ ലഹരിവസ്തുക്കളുമായി കുപ്രസിദ്ധ ഗുണ്ട പിടിയില്‍. മാള സ്വദേശി വിശാലാണ് പോലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് തൃശ്ശൂര്‍ റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും വാടാനപ്പള്ളി പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിശാല്‍ പിടിയിലാവുന്നത്.

75 ഗ്രാം എംഡിഎംഎ, മൂന്നര കിലോ കഞ്ചാവ്, മൂന്നു ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ പിടിയിലാവുമ്പോള്‍ വിശാലിന്റെ കൈവശം ഉണ്ടായിരുന്നു. ലഹരി മരുന്ന് കൈമാറുന്നതിനായി കാത്തു നില്‍ക്കുമ്പോഴാണ് പ്രതി പിടിയിലാവുന്നത്.

തൃശൂരിലെ തീരദേശ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്നു വില്‍പന നടത്തുന്ന മൊത്ത കച്ചവടക്കാരെ ലക്ഷ്യമിട്ടാണ് പ്രതി എംഡിഎംഎയും, കഞ്ചാവും കൊണ്ടുവന്നതെന്ന് പോലീസ് വ്യക്തമാക്കി.

 

Latest