Connect with us

Kerala

രണ്ടുലക്ഷത്തോളം രൂപ കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

തിരുവല്ല നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മിഡാസ് ബ്യൂട്ടിപാര്‍ലര്‍, ആല്‍ഫ ട്രേഡിങ് കമ്പനി എന്നിവിടങ്ങളില്‍ നടത്തിയ മോഷണ കേസുകളില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്

Published

|

Last Updated

തിരുവല്ല |  നഗര മധ്യത്തിലെ രണ്ട് സ്ഥാപനങ്ങളില്‍ നിന്നായി രണ്ടുലക്ഷത്തോളം രൂപ കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ല പോലീസിന്റെ പിടിയിലായി. ഇടുക്കി മാങ്കുളം വിരിപ്പാറ അഡാട്ട് വീട്ടില്‍ മാങ്കുളം തോമസ് എന്ന് വിളിക്കുന്ന എ ജെ തോമസ് ആണ് അറസ്റ്റിലായത്.

തിരുവല്ല നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മിഡാസ് ബ്യൂട്ടിപാര്‍ലര്‍, ആല്‍ഫ ട്രേഡിങ് കമ്പനി എന്നിവിടങ്ങളില്‍ നടത്തിയ മോഷണ കേസുകളില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മിഡാസ് ബ്യൂട്ടിപാര്‍ലറില്‍ നടന്ന മോഷണ കേസ് അന്വേഷിക്കുന്നതിനിടെ ഇക്കഴിഞ്ഞ ജൂണ്‍ നാലാം തീയതി രാത്രി ആല്‍ഫ ട്രേഡിങ് കമ്പനിയില്‍ നടത്തിയ മോഷണത്തിനിടെ ലഭിച്ച പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി വി.ജി വിനോദ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം തിരുവല്ല ഡിവൈഎസ്പി എസ്. ആഷാദിന്റെയും, എസ്എച്ച്ഒ ബി.കെ സുനില്‍ കൃഷ്ണന്റെയും നേതൃത്വത്തില്‍ എസ്ഐ അനൂപ്, അഖിലേഷ്, അവിനാശ്, മനോജ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയുടെ സ്വദേശമായ മാങ്കുളത്തു നിന്നും പിടികൂടിയത്. മോഷണത്തിലൂടെ ലഭിക്കുന്ന പണം ആര്‍ഭാട ജീവിതം നയിക്കുന്നതിനാണ് പ്രതി ഉപയോഗിച്ചിരുന്നതെന്ന് ഡിവൈഎസ്പി എസ് ആഷാദ് പറഞ്ഞു.