Kerala
കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ബിനു അറസ്റ്റില്‍
പത്തനംതിട്ട ആനപ്പാറയിലെ എസ് എന്‍ ട്രേഡേഴ്‌സില്‍ മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്.
പത്തനംതിട്ട | കുപ്രസിദ്ധ മോഷ്ടാവ് കോട്ടയം ചങ്ങനാശ്ശേരി കുറിച്ചി എസ് പുരം തിരുവാതിര ഭവനം വീട്ടില്‍ മൊട്ട ബിനു എന്നറിയപ്പെടുന്ന ബിനു (42) പത്തനംതിട്ട പോലീസിന്റെ പിടിയിലായി. പത്തനംതിട്ട ആനപ്പാറയിലെ എസ് എന്‍ ട്രേഡേഴ്‌സില്‍ മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. കവര്‍ച്ചയില്‍ 2,03,000 രൂപയുടെ നഷ്ടമാണ് സ്ഥാപനത്തിനുണ്ടായത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്താനാണ് പോലീസ് നീക്കം. പത്തനംതിട്ട ഡി വൈ എസ് പി. എസ് നന്ദകുമാറിന്റെ മേല്‍നോട്ടത്തിലും, പോലീസ് ഇന്‍സ്‌പെക്ടര്‍ ഷിബുകുമാര്‍, എസ് ഐ ജെ യു ജിനു എന്നിവരുടെ നേതൃത്വത്തിലുമാണ് അന്വേഷണം നടത്തി മോഷ്ടാവിനെ കുടുക്കിയത്.
ബിനുവിന്റെ പേരില്‍ ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനില്‍ അഞ്ച് മോഷണ കേസുകള്‍ നിലവിലുണ്ട്. കൂടാതെ കഞ്ചാവ് കൈവശം വച്ചതിന് കൊട്ടാരക്കര പോലീസ് സ്റ്റേഷനിലും, മോഷണത്തിന് ആറന്മുള പോലീസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലും പ്രതിയാണ്.