Business
ഇനി ആമസോൺ പ്രൈമിലും പരസ്യം; 2025ൽ പ്രാബല്യത്തിൽ
പരസ്യങ്ങൾ ഒഴിവാക്കേണ്ടവർക്ക് ഭാവിയിൽ ലോഞ്ച് ചെയ്യുന്ന വിലകൂടിയ സബ്‌സ്‌ക്രിപ്‌ഷൻ വാങ്ങേണ്ടിവരും.
ആമസോൺ പ്രൈം വീഡിയോയിൽ ഇനിമുതൽ പരസ്യവും. 2025 മുതൽ ഇന്ത്യയിലെ വരിക്കാർക്ക് പരസ്യങ്ങൾ കാണിക്കാൻ തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. ഓസ്‌ട്രേലിയ, കാനഡ, മെക്‌സിക്കോ, യുകെ, യുഎസ്, ഏതാനും യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ പ്രൈം വീഡിയോയിൽ പരസ്യങ്ങൾ അവതരിപ്പിച്ചിരുന്നു.
ഇന്ത്യയിലെ ആമസോൺ പ്രൈം അംഗങ്ങൾ സ്ട്രീമിംഗ് ചെയ്യുമ്പോൾ ചെറു പരസ്യങ്ങൾ കാണേണ്ടിവരും. പരസ്യങ്ങൾ ഒഴിവാക്കേണ്ടവർക്ക് ഭാവിയിൽ ലോഞ്ച് ചെയ്യുന്ന വിലകൂടിയ സബ്‌സ്‌ക്രിപ്‌ഷൻ വാങ്ങേണ്ടിവരും.
2025 മുതലാണ് ഇന്ത്യയിൽ പ്രൈം വീഡിയോയിൽ പരസ്യങ്ങൾ അവതരിപ്പിക്കുന്നതെന്ന് വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത അപ്‌ഡേറ്റിൽ പറഞ്ഞു. വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിൽ പരസ്യങ്ങൾ അനുവദിക്കുമെന്നും ഇതിലൂടെ നിക്ഷേപം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് കമ്പനി അറിയിച്ചു.
നിലവിൽ നെറ്റ്‌ഫ്ലിക്‌സ്, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ എന്നിവർ സാധാരണ സബ്‌സ്‌ക്രൈബേഴ്‌സിന് പരസ്യം കാണിക്കുന്നുണ്ട്. ഇത് ഒഴിവാക്കാൻ കൂടുതൽ പണം നൽകണം.