Connect with us

cpim party confrence

സി പി എമ്മിന് ഇനി നിര്‍ണായക സമ്മേളനകാലം

ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് ഇന്ന് കൊടി ഉയരും

Published

|

Last Updated

കോഴിക്കോട് | കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ സി പി എമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം. 35000 ബ്രാഞ്ചുകളിലാണ് ഇന്ന് മുതല്‍ സമ്മേളനം നടക്കുക. പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടക്കുന്നതിനാല്‍ അവിടെ നേരത്തെ ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിച്ചിരുന്നു. പാര്‍ട്ടിയിലെ പുനഃസംഘടനയും നിര്‍ണായക സംഘടനാ മാറ്റങ്ങളും ലക്ഷ്യമിട്ടാണ് സി പി എം സമ്മേളന കാലങ്ങളിലേക്ക് കടക്കുന്നത്.

മുന്‍കാലങ്ങളില്‍ നിന്ന് വിത്യസ്തമായി പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത പൂര്‍ണമായും ഇല്ലാതെയാണ് ഇത്തവണ സമ്മേളനം നടക്കുന്നത്. കൂടാതെ ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ തുടര്‍ഭരണം ലഭിച്ചതിന്റെ ആവേശവും സമ്മേളനത്തിന് കരുത്തേകും. പാര്‍ട്ടി ഭാരവാഹിത്വത്തിലെ പ്രായപരിധി 70ആക്കി ചുരുക്കിയതിനാല്‍ കൂടുതല്‍ യുവാക്കള്‍ നേതൃനിരയിലേക്ക് എത്തുമെന്നതും ഈ സമ്മേളനത്തിലെ പ്രത്യേകതയാണ്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാകും സമ്മേളനങ്ങള്‍ നടക്കുക. വലിയ ജനകീയ പങ്കാളിത്തത്തോടെയുള്ള റാലികള്‍ വേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നു.

ബ്രാഞ്ച് സമ്മേളനങ്ങള്‍ അടുത്തമാസത്തോടെ പൂര്‍ത്തായിക്കി ലോക്കല്‍ സമ്മേളനങ്ങളിലേക്ക് കടക്കും. തുടര്‍ന്ന് ഏരിയ, ജില്ലാ സമ്മേളനങ്ങളും നടക്കും. സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ എറണാകുളത്ത് നടക്കും. തുടര്‍ന്നാണ് പാര്‍ട്ടിയുടെ ഉരുക്കുകോട്ടയായ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിന് വേദിയാകുക.