Connect with us

കരിയര്‍ വേ

ഹമദ് ബിന്‍ ഖലീഫയിലാകട്ടെ ഇനി പഠനം

ദോഹയിലെ പ്രശ്സതമായ ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്സിറ്റിയുടെ (എച്ച് ബി കെ യു) 2024 വര്‍ഷത്തേക്കുളള പ്രവേശന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Published

|

Last Updated

വിദേശ പഠനം വലിയ സ്വപ്നമായി കൊണ്ടു നടക്കുന്ന ധാരാളം വിദ്യാര്‍ഥികള്‍ നമുക്കിടയിലുണ്ട്. ഉന്നത പഠന നിലവാരം, മികച്ച തൊഴില്‍ സാധ്യത, ഗവേഷണത്തിനുള്ള ഉയര്‍ന്ന അവസരങ്ങള്‍, ലോകോത്തര നിലവാരമുള്ള പഠന സൗകര്യങ്ങള്‍, രാജ്യാന്തര സംസ്‌കാരവും വിദ്യാര്‍ഥികളുമായുള്ള ബന്ധങ്ങള്‍ തുടങ്ങി വിദ്യാര്‍ഥികളെ ആകര്‍ഷിപ്പിക്കുന്ന ഘടകങ്ങള്‍ അനവധിയാണ്. ഉന്നത നിലവാരം പുലര്‍ത്തുന്ന നിരവധി മികച്ച യൂനിവേഴ്സിറ്റികള്‍ ഖത്വറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ വന്നു പഠിക്കുകയും ചെയ്യുന്നുണ്ടിവിടെ. ദോഹയിലെ പ്രശ്സതമായ ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്സിറ്റിയുടെ (എച്ച് ബി കെ യു) 2024 വര്‍ഷത്തേക്കുളള പ്രവേശന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

പൂര്‍ണമായും / ഭാഗികമായും സ്‌കോളര്‍ഷിപ്പോടെ ബിരുദം, ബിരുദാനന്തര ബിരുദം, പി എച്ച് ഡി പഠനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സര്‍വകലാശാലയാണ് HBKU. ദോഹയിലെ എജ്യൂക്കേഷന്‍ സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന മികച്ച റാങ്കുള്ള പൊതു സര്‍വകലാശാല കൂടിയാണിത്.
ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച അന്താരഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് ഹമദ് ബിന്‍ ഖലീഫ സര്‍വകലാശാലയില്‍ ഇംഗ്ലീഷ് ഭാഷാ പരിശോധനയായ IELTS / TOEFL ആവശ്യമില്ല. അല്ലാത്ത പക്ഷം IELTS ല്‍ അഞ്ചും TOEFL ല്‍ 35 -40 ഉം സ്‌കോര്‍ മിനിമം ഉണ്ടാവണം.

ഇസ്ലാമിക് സ്റ്റഡീസ്, സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ്, ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ്, ലോ, പബ്ലിക് പോളിസി, ഹെല്‍ത്ത് ആന്‍ഡ് ലൈഫ് സയന്‍സ് എന്നീ ഡിപാര്‍ട്ട്മെന്റുകള്‍ക്ക് കീഴിലായി വ്യത്യസ്തമായ നിരവധി യു ജി, പി ജി, പി എച്ച് ഡി പ്രോഗ്രാമുകള്‍ ലഭ്യമാണ്. ഡിപാര്‍ട്ട്മെന്റ് ഓഫ് ഇസ്ലാമിക് സ്റ്റഡീസിന് കീഴില്‍ ലഭ്യമായ കോഴ്സുകള്‍.
1 എം എ ഇന്‍ കണ്ടംപററി ഇസ്ലാമിക് സ്റ്റഡീസ്
2. എം എ ഇന്‍ കൗണ്‍സിലിംഗ് സൈക്കോളജി
3. ഇസ്ലാം ആന്‍ഡ് ഗ്ലോബല്‍ അഫയേഴ്സ്,
4. എം എ ഇന്‍ അപ്ലൈഡ് ഇസ്ലാമിക് എത്തിക്സ്
5. പി എച്ച് ഡി ഇന്‍ ഇസ്ലാമിക് സ്റ്റഡീസ്
6. പി എച്ച് ഡി ഇന്‍ ഇസ്ലാമിക് ഫിനാന്‍സ് ആന്‍ഡ് ഇക്കോണമിക്സ്
7. എം എസ് ഇന്‍ ഇസ്ലാമിക് ഫിനാന്‍സ്
8. എം എസ് ഇന്‍ ഇസ്ലാമിക് ആര്‍ട്ട്, ആര്‍ക്കിടെക്ചര്‍ ആന്‍ഡ് അര്‍ബനിസം
9. ഗ്രാജ്വേറ്റ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇസ്ലാമിക് സ്റ്റഡീസ്
10. സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇസ്ലാമിക് ഫിനാന്‍സ്

കോളജ് ഓഫ് ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സിന് കീഴില്‍ ലഭ്യമായ കോഴ്സുകള്‍.
1. മാസ്റ്റര്‍ ഓഫ് ആര്‍ട്സ് ഇന്‍ ട്രാന്‍സ്ലേഷന്‍, 2.സ്റ്റഡീസ് മാസ്റ്റര്‍ ഓഫ് ആര്‍ട്സ് ഇന്‍ ഓഡിയോ വിഷ്വല്‍ ട്രാന്‍സ്ലേഷന്‍.
2. മാസ്റ്റര്‍ ഓഫ് ആര്‍ട്സ് ഇന്റര്‍കള്‍ച്ചറല്‍ കമ്മ്യൂണിക്കേഷന്‍
3. മാസ്റ്റര്‍ ഓഫ് ആര്‍ട്സ് ഇന്‍ ഡിജിറ്റല്‍ ഹ്യൂമാനിറ്റീസ് ആന്‍ഡ് സൊസൈറ്റീസ്.
4. മാസ്റ്റര്‍ ഓഫ് ആര്‍ട്സ് ഇന്‍ വുമണ്‍, സൊസൈറ്റി ആന്‍ഡ് ഡെവലപ്മെന്റ്.
5. പി എച്ച് ഡി ഇന്‍ ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്.

കോളജ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ലൈഫ് സയന്‍സിന് കീഴില്‍ ലഭ്യമായ കോഴ്സുകള്‍.
1 എം എസ് ഇന്‍ ബയോളജിക്കല്‍ ആന്‍ഡ് ബയോ മെഡിക്കല്‍ സയന്‍സ്
2 എം എസ് ജിനോ മിക്സ് ആന്‍ഡ് പ്രിസിഷന്‍ മെഡിസിന്‍ 3 എം സ് ഇന്‍ എക്സര്‍സെയ്സ് സയന്‍സ്,
4 പി എച്ച് ഡി

കോളജ് ഓഫ് പബ്ലിക് പോളിസിക്കു കീഴില്‍ ലഭ്യമായ കോഴ്സുകള്‍.
1. മാസ്റ്റര്‍ ഓഫ് പബ്ലിക് പോളിസി
2. മാസ്റ്റര്‍ ഓഫ് സോഷ്യല്‍ പോളിസി

കോളജ് ഓഫ് ലോയില്‍ ലഭ്യമായ കോഴ്സുകള്‍
1. എല്‍ എല്‍ എം ഇന്‍ ഇന്റര്‍നാഷനല്‍ ഇക്കണോമിക് ആന്‍ഡ് ബിസിനസ്സ് ലോ
2. എല്‍ എല്‍ എം ഇന്‍ ഇന്റര്‍നാഷനല്‍ ലോ ആന്‍ഡ് ഫോറിന്‍ അഫയേഴ്സ്
3. പി എച്ച് ഡി

വിദ്യാര്‍ഥികളുടെ അക്കാദമിക് എക്സലന്‍സ് നോക്കി സര്‍വകലാശാല പൂര്‍ണമായും സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. ഇന്റര്‍വ്യൂ നടത്തി വിദ്യാര്‍ഥിയുടെ മെറിറ്റും എസ് ഒ പിയും അടിസ്ഥാനപ്പെടുത്തിയാണ് സ്‌കോളര്‍ഷിപ്പ് തുക നിശ്ചയിക്കുക. മുഴുവന്‍ തുകയും സ്‌കോളര്‍ഷിപ്പ് ലഭിക്കാത്തവര്‍ക്ക് പാര്‍ട് ടൈം ജോലിക്കുളള അവസരം ലഭിക്കാറുണ്ട്.

കോഴ്സ് ഫീ, ഹോസ്റ്റല്‍ ഫീ, റിട്ടേണ്‍ ടിക്കറ്റ് എന്നിവ സൗജന്യമായി ലഭിക്കുന്നതോടൊപ്പം മാസാന്ത സ്റ്റൈപ്പന്‍ഡായി QAR 5,000 ബിരുദ കോഴ്സുകള്‍ക്കും, QAR 5,000 ബിരുദാനന്തര കോഴ്സുകള്‍ക്കും, QAR 7,500 പി എച്ച് ഡി പ്രോഗ്രാമുകള്‍ക്കും ലഭിക്കും. വിവാഹിതരായ വിദ്യാര്‍ഥികള്‍ക്ക് കുടുംബ താമസസൗകര്യം നല്‍കുന്നുണ്ട്.

2024 -25 അധ്യയന വര്‍ഷത്തേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2024 ഫെബ്രുവരി ഒന്ന്. ഖത്വര്‍ വിദ്യാര്‍ഥികള്‍ക്ക് 2024 മാര്‍ച്ച് 14 വരെയും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പണത്തിനും സന്ദര്‍ശിക്കുക. hbkuqa.elluciancrmrecruit.com. അഡ്മിഷന്‍ ഹെല്ല് ലൈന്‍: admissions.cl@hbku.edu.qa/ cl@hbku.edu.qa

 

 

 

കരിയര്‍ കൗണ്‍സിലര്‍, വെഫി ഫോണ്‍: 9633872234

Latest