Connect with us

Sports

ഇനി കളി കാര്യവട്ടത്ത്; ടീമുകൾ ഇന്നെത്തും

മത്സരം ഞായറാഴ്ച; ടിക്കറ്റ് വിൽപ്പന പുരോഗമിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം | ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയിലെ അവസാന മത്സര ഞായറാഴ്ച കാര്യവട്ടത്ത്. ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുന്നു.

ഇന്ത്യ- ശ്രീലങ്ക ടീം അംഗങ്ങള്‍ ഇന്ന് വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തില്‍ പറന്നിറങ്ങും.

നാളെ ഉച്ചക്ക് ഒരു മണിക്ക് ശ്രീലങ്കന്‍ ടീമും വൈകിട്ട് അഞ്ചിന് ഇന്ത്യന്‍ ടീമും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും.

കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാമത്തെ ഏകദിന മത്സരമാണ് ഞായറാഴ്ചത്തേത്. 2018ല്‍ വെസ്റ്റ് ഇന്‍ഡീസ്- ഇന്ത്യ മത്സരമായിരുന്നു ഗ്രീന്‍ ഫീല്‍ഡിലെ ആദ്യ മത്സരം. മസരത്തില്‍ ഇന്ത്യയാണ് ജേതാക്കളായത്. കഴിഞ്ഞ സെപ്തംബറില്‍ നടന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരമാണ് ഇവിടെ നടന്ന ട്വൻ്റി 20.

1,000 രൂപ മുതല്‍ 2,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. വിദ്യാര്‍ഥികള്‍ക്ക് ഇളവുണ്ട്. 500 രൂപയാണ് ടിക്കറ്റ് നിരക്ക്.

Latest