National
അസമിൽ ആധാറിന് അപേക്ഷിക്കാൻ എൻആർസി അപേക്ഷ നമ്പർ നിർബന്ധമാക്കി
നീക്കം വിദേശികളുടെ കടന്നുകയറ്റം തടയുമെന്നും ആധാർ കാർഡുകൾ നൽകുന്നതിൽ സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ
ദിസ്പൂർ | അസമിൽ ആധാർ കാർഡിന് അപേക്ഷിക്കാൻ ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) അപേക്ഷയുടെ രസീത് നമ്പർ സമർപ്പിക്കണമെന്ന് നിർദേശം നൽകി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പുതുതായി ആധാർ കാർഡിനായി അപേക്ഷിക്കുന്നവരെല്ലാം ദേശീയ പൗരത്വ രജിസ്റ്ററിൻ്റെ (എൻആർസി) അപേക്ഷയുടെ രസീത് നമ്പർ സമർപ്പിക്കണമെന്ന് അദ്ദേഹം അറിയിച്ചു.
ആധാർ കാർഡുകൾക്കായുള്ള അപേക്ഷകൾ ജനസംഖ്യയേക്കാൾ കൂടുതലാണ്. ഇത് അനധികൃത അപേക്ഷകർ ഉണ്ടോ എന്ന സംശയം ഉയർത്തുന്നുണ്ട്. അതിനാലാണ് എൻആർസി അപേക്ഷ നമ്പർ നിർബന്ധമാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ നീക്കം വിദേശികളുടെ കടന്നുകയറ്റം തടയുമെന്നും ആധാർ കാർഡുകൾ നൽകുന്നതിൽ സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, എൻ ആർ സിക്കായി നേരത്ത ബയോമെട്രിക് വിവരങ്ങൾ നൽകിയർക്ക് അപേക്ഷ നമ്പർ നൽകേണ്ട ആവശ്യമില്ലെന്നും ഹിമന്ദ ബിശ്വ ശർമ അറിയിച്ചു.