Connect with us

Kerala

എന്‍ എസ് കെ ഉമേഷ് മികച്ച കലക്ടര്‍; തൃശൂര്‍ മികച്ച കലക്ടറേറ്റ്

റവന്യൂ വകുപ്പിന്റെയും സര്‍വേ വകുപ്പിന്റെയും അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന റവന്യൂ വകുപ്പിന്റെയും സര്‍വേ വകുപ്പിന്റെയും അവാര്‍ഡുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. മികച്ച ജില്ലാ കലക്ടറായി എറണാകുളം ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷിനെയും മികച്ച സബ് കലക്ടറായി ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ കെ മീരയെയും തിരഞ്ഞെടുത്തു. തൃശൂരാണ് മികച്ച ജില്ലാ കലക്ടറേറ്റ്.

മികച്ച താലൂക്ക് ഓഫീസ് ആയി തൊടുപുഴ താലൂക്ക് ഓഫീസ്് തിരഞ്ഞെടുത്തു. തിരുവനന്തപുരം ജില്ലയിലെ തിരുമല, കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പത്തനംതിട്ടയിലെ കോന്നി, ആലപ്പുഴയിലെ ആല, കോട്ടയം ജില്ലയിലെ വൈക്കം, ഇടുക്കി ജില്ലയിലെ കരുണാപുരം, എറണാകുളത്തെ വാളകം, പാലക്കാട് ജില്ലയിലെ കരിമ്പുഴ, മലപ്പുറം ജില്ലയിലെ ഊരകം, കോഴിക്കോട് ജില്ലയിലെ കിഴക്കൊത്ത്, വയനാട് ജില്ലയിലെ നെന്മേനി, കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍, കാസര്‍കോട്ടെ ബമ്പ്രാണ എന്നിവയാണ് മികച്ച വില്ലേജ് ഓഫീസുകള്‍.

റവന്യൂ വകുപ്പില്‍ വലിയ മുന്നേറ്റം ഉണ്ടാക്കിയ കാലഘട്ടമാണിതെന്ന് അവാര്‍ഡ് പ്രഖ്യാപിച്ച റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. ഈ മാസം 24ന് റവന്യൂ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

Latest