Connect with us

Kerala

എന്‍എസ്എസ് ജനങ്ങളെ ഭിന്നിപ്പിക്കുന്നവര്‍ക്കൊപ്പം ചേരരുത്:എം വി ജയരാജന്‍

എന്‍എസ്എസിന്റെ ഇപ്പോഴത്തെ നിലപാട് സ്ഥാപക നേതാക്കളുടെ മാതൃകയ്ക്ക് വിരുദ്ധമാണ്.

Published

|

Last Updated

തിരുവനന്തപുരം|ജനങ്ങളെ ഭിന്നിപ്പിക്കുന്നവര്‍ക്കൊപ്പം എന്‍എസ്എസ് ചേരരുതെന്ന് സിപിഐഎം നേതാവ് എം വി ജയരാജന്‍. എന്‍എസ്എസിന്റെ ഇപ്പോഴത്തെ നിലപാട് സ്ഥാപക നേതാക്കളുടെ മാതൃകയ്ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഈ വര്‍ഗീയ ധ്രുവീകരണം 2024ല്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടുകൊണ്ട് നടത്തുന്ന പ്രവര്‍ത്തനമാണ്. എന്നാല്‍ കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനു ജനപിന്തുണ കിട്ടില്ല എന്നതാണ് യാഥാര്‍ഥ്യമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍പ് ശബരിമലയെ വോട്ടാക്കി മാറ്റാനുള്ള ശ്രമം ബിജെപിക്ക് നടന്നില്ല എന്നത് സുരേന്ദ്രന്റെ രണ്ട് മണ്ഡലത്തിലെ പരാജയം വ്യക്തമാക്കിയതാണ്. കോണ്‍ഗ്രസിന്റെ ഇടതുപക്ഷത്തെ കുറ്റപ്പെടുത്തുന്ന നിലപാട് ആര്‍ എസ് എസിന്റെ കൂടെനില്‍ക്കുന്നു എന്നതിന് തെളിവാണെന്നും ജയരാജന്‍ പറഞ്ഞു. ഏകസിവില്‍ കോഡ് വിഷയത്തിലും ഷംസീറിനെതിരായ പ്രശ്‌നത്തിലും കോണ്‍ഗ്രസുകാര്‍ ബിജെപിയെ പിന്തുണച്ചുള്ള പ്രതികരണങ്ങളാണ് നടത്തിയതെന്നും ജയരാജന്‍ ആരോപിച്ചു.