Connect with us

National

ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് ന്യൂക്ലിയര്‍ ബോംബ് കയ്യിലുണ്ടെന്ന് ഭീഷണി; രണ്ട് പേര്‍ അറസ്റ്റില്‍

ഗുജറാത്ത് രാജ്കോട്ട് സ്വദേശികളായ ജിഗ്‌നേഷ് മലാനി, കശ്യപ് കുമാര്‍ ലലാനി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

ന്യൂഡല്‍ഹി|ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് ന്യൂക്ലിയര്‍ ബോംബ് കയ്യിലുണ്ടെന്ന് ഭീഷണി മുഴക്കിയ രണ്ട് യാത്രക്കാര്‍ അറസ്റ്റില്‍. വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥരോടാണ്‌ ബോംബ് കൈയ്യിലുണ്ടെന്ന് ഭീഷണി മുഴക്കിയത്. സംഭവത്തില്‍ ഗുജറാത്ത് രാജ്കോട്ട് സ്വദേശികളായ ജിഗ്‌നേഷ് മലാനി, കശ്യപ് കുമാര്‍ ലലാനി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പരിശോധനക്കിടെ പ്രതികള്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരോട് മോശമായി പെരുമാറുകയും ചെയ്തിരുന്നു. ഐ.പി.സി സെക്ഷന്‍ 182, 505 (1) (ബി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചു.

 

 

 

 

Latest