Connect with us

aukus agreement

ചൈനയെ നേരിടാന്‍ ഏഷ്യ പസിഫിക്കിൽ ആണവ അന്തര്‍വാഹിനികൾ: കരാറിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ചൈന സൈനിക ശക്തി വര്‍ധിപ്പിക്കുന്നതും ഏഷ്യ പസിഫിക്കില്‍ സാന്നിധ്യം വിപുലപ്പെടുത്തുന്നതുമാണ് ഈ സുരക്ഷാ കരാറിന്റെ പ്രധാന കാരണം.

Published

|

Last Updated

കാലിഫോര്‍ണിയ | ഏഷ്യാ പസിഫിക് സുരക്ഷാ കരാര്‍ പ്രകാരം ആസ്‌ത്രേലിയക്ക് അനുവദിക്കുന്ന ആണവ അന്തരര്‍വാഹിനികള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഓകസ് കരാര്‍ പ്രകാരം മൂന്ന് അമേരിക്കന്‍ ആണവ അന്തര്‍വാഹിനികളാണ് ആസ്‌ത്രേലിയ വാങ്ങുക. ഒന്നര വര്‍ഷം മുമ്പാണ് ഓകസ് കരാറില്‍ ആസ്‌ത്രേലിയ, യു എസ്, യു കെ എന്നിവ ഒപ്പുവെച്ചത്.

കാലിഫോര്‍ണിയയില്‍ കൂടിക്കാഴ്ച നടത്തി യു എസ് പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബാനീസ് എന്നിവര്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. ചൈന സൈനിക ശക്തി വര്‍ധിപ്പിക്കുന്നതും ഏഷ്യ പസിഫിക്കില്‍ സാന്നിധ്യം വിപുലപ്പെടുത്തുന്നതുമാണ് ഈ സുരക്ഷാ കരാറിന്റെ പ്രധാന കാരണം.

നിര്‍മിത ബുദ്ധി ശേഷി കെട്ടിപ്പടുത്തുക, ഹൈപര്‍സോണിക് ആയുധങ്ങള്‍, മറ്റ് നൂതന സാങ്കേതികവിദ്യകള്‍ തുടങ്ങിയവയില്‍ മൂന്ന് രാജ്യങ്ങളും സഹകരിക്കും. സാന്‍ ഡിയാഗോയിലെ നേവല്‍ ബേസ് പോയിന്റ് ലോമയിലായിരുന്നു സംയുക്ത പ്രസ്താവന. ശീതയുദ്ധ മാനസികാവസ്ഥ പേറുന്നതിനാലാണ് ഓകസ് കരാറെന്ന് ചൈന നേരത്തേ പ്രതികരിച്ചിരുന്നു.

Latest