Connect with us

Kerala

ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് നഴ്‌സ് മരിച്ച സംഭവം; കട ഡി വൈ എഫ് ഐ അടിച്ചു തകര്‍ത്തു

നഗരസഭയുടെ വീഴ്ചയാണ് രശ്മിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു

Published

|

Last Updated

കോട്ടയം  | സംക്രാന്തിയില്‍ ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് നഴ്സ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് മലപ്പുറം കുഴിമന്തി ഹോട്ടലിലേക്ക് ഡി വൈ എഫ് ഐ പ്രകടനം നടത്തി. പ്രതിഷേധക്കാര്‍ കട തകര്‍ത്തു. ചെടിച്ചട്ടികളും ബോര്‍ഡുകളടക്കം തല്ലിതകര്‍ത്തു.

നഗരസഭയുടെ വീഴ്ചയാണ് രശ്മിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു.മോശം ഭക്ഷണം വിളമ്പിയതിന് രണ്ടുമാസം മുന്‍പ് ആരോഗ്യവിഭാഗം ഹോട്ടലിന് നോട്ടീസ് നല്‍കിയിരുന്നു. നഗരസഭ പരിശോധനകള്‍ നടത്താതിരിക്കുന്നതാണ് ദുരന്തത്തിന് കാരണമെന്ന് ആരോപിച്ചായിരുന്നു ഡി വൈ എഫ് ഐ മാര്‍ച്ച്.

സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് നേരത്തേയും ഭക്ഷ്യവിഷബാധയുണ്ടായിട്ടുണ്ട്. അപ്പോഴൊന്നും സ്ഥാപനത്തിനെതിരെ കാര്യമായ നടപടിയെടുക്കാത്തതാണ് ഭക്ഷ്യവിഷബാധയെത്തുടര്‍ന്നുള്ള മരത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം